Image

വിവാഹ ദിവസം വധു ഒളിച്ചോടി; വരന്‍ മറ്റൊരു പെണ്‍കുട്ടിക്ക്‌ മിന്നുചാര്‍ത്തി

Published on 11 February, 2019
വിവാഹ ദിവസം വധു  ഒളിച്ചോടി; വരന്‍ മറ്റൊരു പെണ്‍കുട്ടിക്ക്‌ മിന്നുചാര്‍ത്തി
കണ്ണൂര്‍: വിവാഹ ദിവസം വധു കാമുകനോടൊപ്പം ഒളിച്ചോടി. വരന്‍ മറ്റൊരു പെണ്ണിനെ കണ്ടെത്തി വിവാഹിതനായി. ശ്രീകണ്‌ഠപുരത്തിന്‌ സമീപമായിരുന്നു സംഭവം.

ഇരുവീട്ടുകാരും വിവാഹ ഒരുക്കങ്ങളൊക്കെ നടത്തിയെങ്കിലും പുലര്‍ച്ചെയായപ്പോള്‍ വധുവിനെ കാണാതാവുകയായിരുന്നു. ഇതോടെ വധുവിന്റെ ബന്ധുക്കള്‍ മയ്യില്‍ പോലീസില്‍ പരാതി നല്‍കി.

പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ കുറ്റിയാട്ടൂര്‍ സ്വദേശിയായ 18 കാരനായ കാമുകന്‍ പുലര്‍ച്ചെ മലപ്പട്ടത്ത്‌ ഓട്ടോറിക്ഷയുമായെത്തി വധുവിനെയും കൂട്ടി കടന്ന്‌ കളഞ്ഞതാണെന്ന്‌ കണ്ടെത്തി.

തുടര്‍ന്ന്‌ കണ്ണൂരിലേക്ക്‌ പോകുന്നതിനിടെ ഇരുവരേയും നാറാത്ത്‌ വെച്ച്‌ പോലീസ്‌ കസ്റ്റഡിയിലെടുത്തു. പയ്യന്‌ വിവാഹ പ്രായമാകാത്തതിനാല്‍ഇയാളെ ബന്ധുക്കളെത്തി വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി.

നിശ്ചയിച്ച വിവാഹത്തിന്‌ തയ്യാറാകാതിരുന്നതോടെ പെണ്‍കുട്ടിയെ ബന്ധുക്കളുടെ വീട്ടിലേക്ക്‌ മാറ്റുകയും ചെയ്‌തു. വധു ഒളിച്ചോടിയതറിഞ്ഞ്‌ അങ്കലാപ്പിലായ വരന്‍ ഉച്ചയോടെ മറ്റൊരു പെണ്‍കുട്ടിയെ കണ്ടെത്തി വിവാഹിതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക