Image

റഫേല്‍ ഇടപാട്‌: സിഎജി റിപ്പോര്‍ട്ട്‌ നാളെ പാര്‍ലമെന്റില്‍ വെക്കും

Published on 11 February, 2019
റഫേല്‍ ഇടപാട്‌: സിഎജി റിപ്പോര്‍ട്ട്‌ നാളെ പാര്‍ലമെന്റില്‍ വെക്കും
റഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ട്‌ നാളെ പാര്‍മെന്റില്‍ വെക്കും. രാഷ്ട്രപതിക്ക്‌ സമര്‍പ്പിച്ചതിന്‌ ശേഷമാണ്‌ ദേശീയ രാഷ്ട്രീയത്തില്‍ ഏറെ വിവാദമായ റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട്‌ പാര്‍ലമെന്റില്‍ വെക്കുന്നത്‌.

റഫാല്‍ ഇടപാടിനെച്ചൊല്ലി കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മറ്റ്‌ പ്രതിപക്ഷ പാര്‍ട്ടികളും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വന്‍ അഴിമതി ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ സമര്‍പ്പിക്കപ്പെടുന്ന സിഎജി റിപ്പോര്‍ട്ട്‌ ഏറെ നിര്‍ണായകമാണ്‌.

അതേസമയം,
റഫേലില്‍ സി.എ.ജി റിപ്പോര്‍ട്ട്‌ കേന്ദ്ര സര്‍ക്കാറിനെ സഹായിക്കാനുള്ള ശ്രമമാണെന്ന്‌ കരുതുന്നതായി കപില്‍ സിബല്‍ ആരോപിച്ചിരുന്നു.

പ്രധാനമന്ത്രി മോദി 2015ല്‍ ഫ്രാന്‍സ്‌ സന്ദര്‍ശിച്ചപ്പോള്‍ 35 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചതാണ്‌ വിവാദത്തിന്റെ പശ്ചാത്തലം. പ്രതിരോധ ഇടപാടില്‍ പാലിക്കേണ്ട വ്യവസ്ഥാപിത രീതി പിന്തുടരാതെയായിരുന്നു വിമാനം വാങ്ങല്‍ തീരുമാനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക