Image

വാലന്‍റൈന്‍സ് ഡേയില്‍ മലയാളിക്ക് സണ്ണി ലിയോണിന്‍റെ കടാക്ഷമില്ല

കല Published on 14 February, 2019
വാലന്‍റൈന്‍സ് ഡേയില്‍ മലയാളിക്ക് സണ്ണി ലിയോണിന്‍റെ കടാക്ഷമില്ല

ആര്‍ത്തവ ലഹളയിലും വനിതാ മതിലിനും പങ്കെടുക്കാന്‍ വരുന്നതിന്‍റെ മൂന്നിരട്ടി ആളുകള്‍ മുമ്പ് സണ്ണി ലിയോണ്‍ കൊച്ചിയില്‍ എത്തിയപ്പോള്‍ വന്നിരുന്നു. കേരളത്തിലെ ഏതൊരു ജില്ലയിലും ക്രൗഡ് പുള്ളറാണ് സണ്ണി. ഈ പ്രണയദിനത്തിലും കൊച്ചിയും കൗമാരക്കാരും സണ്ണിയെ പ്രതീക്ഷിച്ചിരുന്നു. കൊച്ചിയില്‍ നടക്കുന്ന വാലന്‍റൈയിന്‍ ഡേ പരിപാടിയില്‍ പങ്കെടുക്കാമെന്നായിരുന്നു സണ്ണിയുടെ വാഗ്ദാനം. 
എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്നും ആരാധകര്‍ ക്ഷമിക്കണമെന്നും പറഞ്ഞുകൊണ്ട് സണ്ണി തന്നെ ട്വീറ്റ് ചെയ്തിരിക്കുന്നു. പരിപാടിയുടെ പ്രമോട്ടര്‍മാര്‍ വാക്ക് പാലിക്കാത്തത് കൊണ്ടാണ് പിന്‍മാറുന്നത് എന്നായിരുന്നു സണ്ണി ട്വീറ്റ് ചെയ്തത്. സണ്ണിക്ക് പറഞ്ഞ പ്രതിഫലം നല്‍കാന്‍ പ്രമോട്ടര്‍മാര്‍  മടി കാണിച്ചതാണ് സണ്ണിയെ ചൊടിപ്പിച്ചത്. എന്തായാലും സണ്ണി എത്തുമെന്ന് കാത്തിരുന്ന ആരാധകര്‍ നിരാശയിലാണിപ്പോള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക