Image

തെരഞ്ഞടുപ്പില്‍ മല്‍സരിക്കാനില്ലെന്ന്‌ പ്രിയങ്ക ഗാന്ധി

Published on 14 February, 2019
തെരഞ്ഞടുപ്പില്‍ മല്‍സരിക്കാനില്ലെന്ന്‌  പ്രിയങ്ക ഗാന്ധി
ന്യൂദല്‍ഹി: തെരഞ്ഞടുപ്പില്‍ മല്‍സരിക്കാനില്ലെന്ന്‌ പ്രിയങ്ക ഗാന്ധി. തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയല്ല തന്റെ ലക്ഷ്യമെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ്‌ ലക്ഷ്യമെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി .

ലക്‌നൗവില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി സംവദിക്കുമ്പോഴാണ്‌ പ്രിയങ്ക നിലപാട്‌ വ്യക്തമാക്കിയത്‌.

തെരഞ്ഞെടുപ്പ്‌ ചുമതലയേറ്റ ശേഷം പ്രിയങ്ക മത്സരിക്കുമെന്ന്‌ അഭ്യൂഹങ്ങളുണ്ടായിരുന്നു. വാരണാസിയില്‍ മോഡിക്കെതിരെ പ്രിയങ്ക മത്സരിക്കുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക