Image

ആലുവയില്‍ വനിതാ ഡോക്ടറെ ബന്ദിയാക്കി 100 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു

Published on 16 February, 2019
ആലുവയില്‍ വനിതാ ഡോക്ടറെ ബന്ദിയാക്കി 100 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു
നെടുമ്പാശേരി: ആലുവയില്‍ വനിതാ ഡോക്ടറെ ബന്ദിയാക്കി 100 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു. പുലര്‍ച്ചെ രണ്ടരയോടെ അത്താണിയിലെ വീട്ടിലാണ്‌ കവര്‍ച്ച നടന്നത്‌. ചെങ്ങമനാട്‌ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ ഡോ. ഗ്രേസ്‌ മാത്യുവിന്റെ വീട്ടിലായിരുന്നു കവര്‍ച്ച.

വീടിന്റെ പിന്‍വശത്തെ വാതില്‍ കുത്തിതുറന്ന്‌ അകത്ത്‌ കടന്ന മോഷ്ടാക്കള്‍ ഗ്രേസ്‌ മാത്യു ഉറങ്ങുന്ന മുറിയിലെത്തി ഭീഷണിപ്പെടുത്തുകയിരുന്നു.

തുടര്‍ന്ന്‌ വനിത ഡോക്ടറെ അവിടെയുണ്ടായിരുന്ന കുപ്പി പൊട്ടിച്ച്‌ കഴുത്തില്‍ വെച്ച്‌ ഭീഷണിപ്പെടുത്തിയാണ്‌ സ്വര്‍ണവും പണവും കവര്‍ന്നത്‌. ആക്രമിക്കരുതെന്ന്‌ ഡോക്ടര്‍ അപേക്ഷിച്ചതിനെ തുടര്‍ന്ന്‌ മോഷ്ടാക്കള്‍ കൈയേറ്റത്തിന്‌ മുതിര്‍ന്നില്ല.

മുഖംമൂടിയും അടിവസ്‌ത്രവും മാത്രം ധരിച്ചാണ്‌ മോഷ്ടാക്കള്‍ എത്തിയത്‌. കഴിഞ്ഞ ദിവസം ബാങ്കിലെ ലോക്കറില്‍ നിന്നും എടുത്തതാണ്‌ സ്വര്‍ണമെന്ന്‌ ഡോ. ഗ്രേസ്‌ പോലീസിനോട്‌ പറഞ്ഞു
ബാങ്കില്‍ നിന്നും സ്വര്‍ണം പിന്‍വലിച്ചത്‌ അറിയാവുന്നവരാണ്‌ മോഷണത്തിന്‌ പിന്നിലെന്നാണ്‌ സൂചന.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക