Image

ഇ​ന്ത്യ​യി​ലെ ഹൈ​ക്ക​മ്മീ​ഷ​ണ​റെ തിരിച്ച്‌ വിളിച്ച്‌ പാ​ക്കി​സ്ഥാ​ന്‍

Published on 18 February, 2019
ഇ​ന്ത്യ​യി​ലെ ഹൈ​ക്ക​മ്മീ​ഷ​ണ​റെ തിരിച്ച്‌ വിളിച്ച്‌ പാ​ക്കി​സ്ഥാ​ന്‍

ന്യൂ​ഡ​ല്‍​ഹി:ജമ്മുകശ്മീരിലെ പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ ഇ​ന്ത്യ-​പാ​ക് ബ​ന്ധം കൂ​ടു​ത​ല്‍ വ​ഷ​ളാകുന്നു. ഇ​ന്ത്യ​യി​ലെ ഹൈ​ക്ക​മ്മീ​ഷ​ണ​റെ പാ​ക്കി​സ്ഥാ​ന്‍ തി​രി​ച്ചു വി​ളി​ച്ചു. ഹൈ​ക്ക​മ്മീ​ഷ​ണ​ര്‍ സു​ഹൈ​ല്‍ മു​ഹ​മ്മ​ദി​നെ​യാ​ണ് തി​രി​ച്ചു വി​ളി​ച്ച​തെ​ന്ന് പാ​ക് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ​ക്താ​വ് ട്വീറ്റ് ചെയ്തു.

നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ ആ​രാ​യാ​നാ​ണ് തി​രി​ച്ചു വി​ളി​ച്ച​തെ​ന്ന് പാ​ക് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. പു​ല്‍​വാ​മ​യി​ലെ ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ പാ​ക് ഹൈ​ക്ക​മ്മീ​ഷ​ണ​റെ വി​ളി​ച്ച്‌ വ​രു​ത്തി ഇ​ന്ത്യ പ്ര​തി​ഷേ​ധം അ​റി​യിച്ചി​രു​ന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക