Image

ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിക്ക് പുതിയ പാരീഷ് കൗണ്‍സില്‍

ജോസ് മാളേയ്ക്കല്‍ Published on 18 February, 2019
ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിക്ക് പുതിയ പാരീഷ് കൗണ്‍സില്‍
ഫിലാഡല്‍ഫിയ: സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ പള്ളിയില്‍ 2019-2020 വര്‍ഷത്തേക്കു പുതിയ കൈക്കാരന്മാരും, പാരീഷ് കൗണ്‍സിലും നിലവില്‍ വന്നു.

ബിനു പോള്‍, സജി സെബാസ്റ്റ്യന്‍, പോളച്ചന്‍ വറീദ്, ജോര്‍ജ് വി. ജോര്‍ജ് (സണ്ണി) എന്നിവര്‍ കൈക്കാരന്മാരും, 12 കുടുംബ യൂണിറ്റുകളെ പ്രതിനിധീകരിച്ച് ജയ്‌സണ്‍ സെബാസ്റ്റ്യന്‍ (സെ. അല്‍ഫോന്‍സാ), പോളച്ചന്‍ വറീദ് (സെ. സെബാസ്റ്റ്യന്‍), മെര്‍ലിന്‍ അഗസ്റ്റിന്‍ (വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍), ജോണ്‍ ജോസഫ് പുത്തൂപ്പള്ളി (സെ. തെരേസാ), ജിബിന്‍ സ്കറിയാ (സെ. ജോര്‍ജ്), ബിജി ജോസഫ് (സെ.ന്യൂമാന്‍), ബിജോയ് പാറക്കടവില്‍ (സെ. ജോസഫ്), ബെന്നി ജേക്കബ് (സെ. മേരീസ്), തോമസ് ചാക്കോ (സെ. ആന്റണി), ആനാ സി. ജോസഫ് (സെ. തോമസ്), ജോര്‍ജ് വി. ജോര്‍ജ് (സെ. ജൂഡ്), ടിജോ പറപ്പുള്ളി (സെ. ചാവറ) എന്നിവരും, സെ. വിന്‍സന്റ് ഡി പോള്‍, എസ്. എം. സി. സി, മരിയന്‍ മദേഴ്‌സ് എന്നീ സംഘടനകളുടെ പ്രതിനിധിയായി ജയിംസ് ജോസഫ്, ജോസ് മാളേയ്ക്കല്‍ (മതബോധനസ്കൂള്‍), ഡയാന്‍ സിറാജുദ്ദീന്‍, ടോഷന്‍ തോമസ്, റോസ് മേരി (യുവജനം), ട്രീസാ ജോണ്‍, അഭിലാഷ് രാജന്‍, ജെന്നി ചാക്കോ, അറ്റോര്‍ണി ജോസ് കുന്നേല്‍ എന്നിവരാé പുതിയ പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍. സജി സെബാസ്റ്റ്യന്‍, അറ്റോര്‍ണി ജോസ് കുന്നേല്‍ എന്നിവര്‍ രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍. ജോസ് മാളേയ്ക്കല്‍ പാരിഷ് കൗണ്‍സില്‍ സെക്രട്ടറി. ടോം പാറ്റാനി പാരിഷ് സെക്രട്ടറിയും, അക്കൗണ്ടന്റും.
2019 ഫെബ്രുവരി 10 -ന് വിശുദ്ധ കുര്‍ബാന മധ്യേ ഇടവക വികാരി റവ. ഫാ. വിനോദ് മഠത്തിപറമ്പില്‍ ചൊല്ലിക്കൊടുത്ത സത്യവാചകങ്ങള്‍ ഏറ്റുപറഞ്ഞ് പുതിയ കൈക്കാരന്മാര്‍ പ്രതിജ്ഞ ചെയ്തു. ഫെബ്രുവരി 3 മുതല്‍ പുതിയ പാരീഷ് കൗണ്‍സില്‍ ചാര്‍ജെടുത്തു.
ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിക്ക് പുതിയ പാരീഷ് കൗണ്‍സില്‍
ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിക്ക് പുതിയ പാരീഷ് കൗണ്‍സില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക