Image

പദ്മനാഭപുരത്തു നിന്ന് ഉദയപ്പൂര്‍ വഴി ഹാര്‍വാഡില്‍, കേരളത്തിന് സാധനപാഠം നല്‍കാന്‍ ഡോ രാജേശ്വരി മടങ്ങിയെത്തുന്നു (കുര്യന്‍ പാമ്പാടി)

Published on 19 February, 2019
പദ്മനാഭപുരത്തു നിന്ന് ഉദയപ്പൂര്‍ വഴി ഹാര്‍വാഡില്‍, കേരളത്തിന് സാധനപാഠം നല്‍കാന്‍ ഡോ രാജേശ്വരി മടങ്ങിയെത്തുന്നു (കുര്യന്‍ പാമ്പാടി)
വേരുകള്‍ നാഗര്‍കോവിലിനടുത്ത് പദ്മനാഭപുരത്ത്. മുത്തച്ഛന്‍ കേശവയ്യര്‍ തിരുവനന്തപുരം ശ്രീപദ്മനാഭ ക്ഷേത്രത്തില്‍ പൂജാരി ആയിരുന്നു. അച്ഛന്‍ കൃഷ്ണ ഗോപാലസ്വാമി റെയ്ല്‍വേയില്‍ ഗാര്‍ഡായി ജോലികിട്ടി ഉദയപ്പൂരില്‍ എത്തി. അങ്ങനെ ഞങ്ങള്‍ നാലു പെണ്‍കുട്ടികളും ഒരു ആണ്‍തരിയും രാജ്‌സഥാനില്‍ പഠിച്ചുവളര്‍ന്നു ആല്‍മകഥയുടെ ആദ്യഅദ്ധ്യായം തുറന്നു കൊണ്ട് ഡോ രാജേശ്വരി നരേന്ദ്രന്‍ പറഞ്ഞു.

പീരുമേടിനടുത്ത കുട്ടിക്കാനത്ത് മരിയന്‍ ഓട്ടോണമസ് കോളജിലെ അധ്യാപകര്‍ക്ക് വിദ്യാഭ്യാസ, സാമൂഹ്യ സാമ്പത്തിക രംഗങ്ങളിലെ പുതിയ വെല്ലുവിളികളെയെക്കുറിച്ച് നാല് ദിവസത്തെ പരിശീലനം നല്‍കാന്‍ എത്തിയതാണ് രാജി എന്ന രാജേശ്വരി നരേന്ദ്രന്‍, ഈ അമ്പത് വയസിനിടയില്‍ താന്‍ നേരിട്ട ഒട്ടനവധി വെല്ലുവിളികള്‍ എങ്ങനെ തരണം ചെയ്തു എന്ന് വിവരിച്ചുകൊണ്ടായിരുന്നു തുടക്കം.സ്വയം സ്വായത്തമാക്കിയ സുന്ദരന്‍ മലയാളം. 'മല്ലു' ആക്‌സന്റ് ഇല്ലാത്ത ഒന്നാന്തരം ഇംഗ്ലീഷ്. ഹിന്ദിയും രാജ്‌സഥാനിയും വെള്ളം പോലെ.

സതിയുടെ നാട്ടിലാണ് ഞങ്ങള്‍ . പഠിച്ചതും വളര്‍ന്നതും പെണ്‍കുട്ടികള്‍ പിറന്നാല്‍ കഴുത്തു ഞെരിച്ചു കൊല്ലുന്ന നാട്. ഭാഗ്യമോ നിര്‍ഭാഗ്യമോ ഞങ്ങള്‍ എല്ലാവരും സംഗീത വാസന ഉള്ളവരായിരുന്നു. മക്കളെ വളര്‍ത്താന്‍ പാടു പെട്ട അച്ഛന്‍ നൂറു രൂപ കടം ചോദിച്ചപ്പോള്‍ റെയില്‍വേ കോളനി അയല്‍ക്കാരനും സഹപ്രവര്‍ത്തകനുമായ കണ്ടല്‍വല്‍ ചോദിച്ചു. അവരെ തെരുവില്‍ പാടാന്‍ വിട്ടു കൂടെ എന്ന്.

അത്തരം പരിഹാസങ്ങള്‍ സഹിച്ചു വളര്‍ന്നു. ജീവിതത്തില്‍ ആരെങ്കിലും ആകണമെന്ന് വാശിയായി. എല്ലാവരും പഠിച്ചു മിടുക്കരായി. ഏറ്റവും ഇളയവളായിരുന്നു രാജേശ്വരി. ബികോമും ബിഎഡും നേടി. ഹയര്‍ സെക്കന്ററി സ്കൂള്‍ അധ്യാപികയായി. മോഹന്‍ലാല്‍ സുഖാദിയാ യുണിവേഴ്‌സിറ്റിയില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ സ്വര്‍ണ മെഡലോടെ മാസ്‌റ്റേഴ്‌സ് (എംബിഎ) സമ്പാദിച്ചു.

രാജേശ്വരിയുടെ വാശിക്കും സ്വപനങ്ങള്‍ക്കും അതിരുകള്‍ ഇല്ലായിരുന്നു. ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റില്‍ ഡോക്ടറേറ്റ് നേടി.അവിടെ പ്രൊഫസര്‍ ആയി.അഹമ്മദബാദിലെ ഐ ഐഎമ്മിലും ഹാര്‍വാര്‍ഡ് ബിസിനസ് സ്കൂളിലും പോസ്റ്റ് ഡോക്ടറല്‍ പഠനങ്ങള്‍ നടത്തി. നൂതന സരണികളിലൂടെ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു തലമുറയെ എങ്ങിനെ വാര്‍ത്തെടുക്കാനാവും എന്നതായിരുന്നു ഹാര്‍വാഡിലെ പഠനത്തിന്റെ കാതല്‍.

പഠിച്ചതെല്ലാം പ്രവര്‍ത്തികമാകുകയാണ് രാജേശ്വരി പിന്നീട് ചെയ്തത്. ഐഐഎം ഉദയപൂര്‍ ഉള്‍പ്പെടെ ലോകത്തിലെ പതിനേഴു സര്‍വകലാശാലകളില്‍ വിസിറ്റിംഗ് പ്രൊഫസ്സര്‍, യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ആന്‍ഡ് ഹെഡ് (ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍), തുടങ്ങി ഒട്ടനവധി പദവികള്‍. , മാഡ് (മേക്ക് എ ഡി ഫറന്‍സ്) എന്ന പേരില്‍ ഒരു ആശയക്കൂടായ്മ തന്നെ ആവിഷ്കരിച്ചു . അതില്‍ അംഗങ്ങള്‍ ആയ ആയിരക്കണക്കിന് യുവജനങ്ങള്‍ സമൂഹത്തിന്റെ നന്മക്കായി . ജീവിതം ഉഴിഞ്ഞു വച്ചു പ്രവര്‍ത്തിക്കുന്നു.

ഗുരുക്കന്മാര്‍ക്കു ലോകം എന്നും അഭയം നല്‍കും. ഒരിക്കല്‍ ആംസ്റ്റര്‍ഡാമില്‍ ഫ്‌ലൈറ്റുകള്‍ എല്ലാം കാന്‍സല്‍ ആയി പണമില്ലാതെ ഗതിമുട്ടിയപ്പോള്‍ ഒരു യുവാവ് ഓടിവന്നു. ഞാന്‍ മനീഷ് ആണ്. സരസ്വതിയുടെ ചിത്രത്തിനൊപ്പം മാഡത്തിന്റെ പടം കൂടി വച്ച് ദിവസേന പൂജിക്കുന്ന ആള്‍.. കേട്ടപ്പോള്‍ വിശ്വസിക്കാന്‍ ആയില്ല. എന്റെ കണ്ണ് നിറഞ്ഞു. അതാണ് അധ്യാപനത്തിന്റെ വിശുധ്ധി.

'' പദ്മിനി, ഇന്ദിര, ലത എന്നിവര്‍ക്ക് ശേഷം ഞാന്‍ ഉണ്ടായപ്പോള്‍ അമ്മ വിശാലാക്ഷിക്ക് കലിയായി ഒരു ആണ്‍ തരിയെ കിട്ടാന്‍ നോയമ്പ് നോറ്റിരുന്ന അമ്മ എനിക്ക് ഒമ്പതു ദിവസത്തേക്ക് മുലപ്പാല്‍ നല്കിയതേ ഇല്ല. ഒടുവില്‍ അഞ്ചാമതായി ആണ്‍കുട്ടിശ്രീധര്‍ പിറന്നപ്പോഴാണ് അമ്മക്ക് സമാധാനമായത്. ''ശ്രീധര്‍ ഇപ്പോള്‍ ആര്‍മി മേജര്‍ ആണ്. അടുത്തതുതന്നെ ലഫ്.കേണല്‍ ആകും. റയില്‍വേ ട്രെയിനിങ് സ്കൂളില്‍ അധ്യാപകനായി റിട്ടയര്‍ ചെയ്ത അച്ഛന്‍ അടുത്തകാലത്ത് മരിച്ചു. കരമന സ്വദേശിയായ അമ്മക്കു 78 ആയി. ഇപ്പോള്‍ ഞങ്ങളുടെ കൂടെയുണ്ട്.

പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ പതിനെട്ടാം വയസില്‍ വിവാഹിതയായ ആളാണ് ഞാന്‍. എന്റെ എല്ലാമെല്ലാം ആയിരുന്ന ചേച്ചി ഇന്ദിര വിവാഹം ഉറപ്പിച്ചിരുന്ന അവസരത്തില്‍ പെട്ടെന്നുണ്ടായ അസുഖം മൂലം മരണമടഞ്ഞു. ചേച്ചി എന്നെ വിളിച്ച് പറഞ്ഞു. ''നീ ജീവിതത്തിലുടനീളം ഒരു പോരാളി ആണ്. അദ്ദേഹത്തെ നീ വിവാഹം കഴിക്കണം." നരേന്ദ്രന്‍ അന്നു ഉദയപ്പൂര്‍ യുണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിഎ എടുത്ത് അവിടെ വിസിറ്റിംഗ് പ്രൊഫസറും ഇന്ത്യ ഗവണ്മെന്റ് സ്ഥാപനമായ എച്ച്‌സെഡ്എല്ലില്‍ മാനേജ്‌മെന്റ് ഡെവലപ് പ്രോഗ്രാം മാനേജറും ആയിരുന്നു....

പഠിച്ചു കൊണ്ടിക്കുന്ന കാലത്ത് രാജി ഗര്‍ഭിണിയായി മനുവിനെ പ്രസവിച്ചു. പിന്നീട് സ്മൃതി ജനിച്ചു. ഭര്‍ത്താവ് വി.നരേന്ദ്രന്‍ അടൂര്‍ തൂവയൂര്‍ തെക്കു അറവാതുക്കല്‍ ലക്ഷ്മി യുടെയും വേലായുധന്റെയും മകനാണ്. എച്ആര്‍ഡിയില്‍ പിഎച്ച്ഡി നേടിയ അദ്ദേഹം കോര്‍പ്പറേറ്റ് പദവികളില്‍ ഇന്നൊവേറ്റീവ് ബെസ്റ്റ് പ്രാക്ടിസിനുള്ള ദേശീയ അവാര്‍ഡ്കള്‍ നേടിയിട്ടുണ്ട്. ഉദയപ്പൂരിന്റെ പ്രാന്തത്തില്‍ അഞ്ചേക്കര്‍ സ്ഥലം കണ്ടുവച്ചിട്ടുണ്ട്. ശുദ്ധ ഗ്രാമം. അവിടെ ഒരുവൃദ്ധമന്ദിരം ഉള്‍പ്പെടെ കുറെ സ്റ്റുഡിയോ അപ്പാര്‍ട്‌മെന്റുകള്‍ നിര്‍മിക്കുകയാണ് അദ്ദേഹത്തിന്റെ ഒടുവിലത്തെ സ്വപ്നം.

മകന്‍ മനു പന്ത്രണ്ടാം വയസില്‍ നാഷണല്‍ ചൈല്‍ഡ് സയന്റിസ്റ്റു അവാര്‍ഡ് നേടിയ മിടുക്കനാണ്. ഇപ്പോള്‍ ഒരു ബാംബൂ സ്ട്രക്ച്ചറല്‍ സയന്റിസ്‌റ്. അഹമ്മദബാദില്‍ സെപ്‌റ് യൂണിവേഴ്‌സിറ്റിയില്‍ (സെന്റര്‍ ഫോര്‍ എന്‍വെണ്മെന്റല്‍ പ്ലാനിങ് ആന്‍ഡ് ടെക്‌നോളജി) മുളയുടെ രൂപകല്പനയെപ്പറ്റി ബിരുദാന്തരപഠനം നടത്തി. അഹമ്മദാബാദില്‍ 'തംബ് ഇമ്പ്രെഷന്‍സ്' എന്ന സ്ഥാപനം നടത്തുന്നു.

മകള്‍ സ്മൃതി ബിടെക്, എംബിഎ ടെക് കഴിഞ്ഞു ഗ്ലോബല്‍ ലക്ഷ്വറിബ്രാന്‍ഡ് മാനേജ്‌മെന്റില്‍ പാരിസിലെ എസ്സെക് സ്കൂളില്‍ പഠിച്ചു. ഇപ്പോള്‍ ഹോങ്കോങ്ങില്‍ ലൂയി വിറ്റന്റെ ഗ്ലോബല്‍ ബ്രാന്‍ഡ് മാനേജര്‍. ആണ്.ആറു സ്‌കോളര്‍ഷിപ്പുകളും യുവനേതാക്കള്‍ക്കുള്‍ക്കുള്ള ലോറിയല്‍ പാരീസ് അവാര്‍ഡും നേടിയാണ് പഠിച്ചത്.

ഇന്ത്യയിലെ ഏറ്റവും മികച്ച പരിശീലകരില്‍ ഒരാളാണ് രാജി. 2013 ല്‍ ന്യൂ ഡല്‍ഹി ആസ്ഥാനമായ ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ ട്രെയിനിങ് ആന്‍ഡ് ഡവലപ്‌മെന്റിന്റെ ദേശിയ പ്രസിഡന്റ ആയി അവരോധിക്കപെടുമ്പോള്‍ ആ സ്ഥാനത്തെത്തുന്ന ഏറ്റവുംപ്രായം കുറഞ്ഞ വ്യക്തിയും ആദ്യത്തെ വനിതയും ആയി. ഇതിനകം 55000ല്‍ പരം കോര്‍പ്പറേറ്റ് പ്രൊഫെഷണല്‍സിനും അദ്ധ്യാപകര്‍ക്കും ഗ്രാമങ്ങളിലെ നിരക്ഷരരായ സ്ത്രീകള്‍ക്കും ട്രെയിനിംഗ് നല്‍കിയിട്ടുണ്ട്. വിവേകാനന്ദ നാഷണല്‍ അവാര്‍ഡ് ഫോര്‍ എക്‌സെല്ലെന്‍സ് ഇന്‍ എച്ചാര്‍ഡിയും നാഷണല്‍ ഫെല്ലോഷിപ്പും നേടി.

ഒട്ട നവധി ദേശിയ, അന്തര്‍ദേശിയ പുരസ്കാരങ്ങളും ബഹുമതികളും നേടിയ ഡോ രാജേശ്വരി, പല പ്രൊഫഷണല്‍ ജേര്ണലുകളുടെയും എഡിറ്റര്‍ കൂടിയാണ്. കനപ്പെട്ട കുറെ പുസ്തകങ്ങളും രചിച്ചു. ഇന്ത്യന്‍ ഉമണ് ഇന്‍ ലീഡര്ഷിപ്, ഹിസ്റ്ററി ഒഫ് എ ലാര്‍ജ് പിഎസ്‌യൂ ബാങ്ക് ഇന്‍ ഇന്ത്യ എന്നീ രണ്ടു പുസ്തകങ്ങളുടെ രചനയിലാണ്. പാല്‍ഗ്രേവ് മാക്മില്ലന്‍ (യുഎസ്) സേജ് എന്നിവരാണ് പ്രസാധകര്‍.

രാജസ്ഥാനുമായി താരതമ്യം ചെയ്താല്‍ സാമൂഹ്യ പരിഷ്കരണത്തില്‍ ഒരുപാടു മുന്നോട്ടു പോയ നാടാണ് കേരളം. .രാജസ്ഥാനില്‍ ഇപ്പോഴും ശൈശവ വിവാഹങ്ങള്‍ നടക്കുന്നു. മറ്റു പലയിടങ്ങളിലും ഉണ്ട്. പക്ഷെ കേരളത്തില്‍ അത് നിര്‍മാര്‍ജനം ചെയ്യപ്പെട്ടു. എന്നാല്‍ ഇവിടെ മറ്റു പല വൈരുദ്ധ്യങ്ങളും നിലനില്‍ക്കുന്നു. പ്രതിബദ്ധതയുള്ള പുതിയ തലമുറക്കേ അതൊക്കെ തുടച്ചു മാറ്റാനാവൂ.'' കേരളത്തിന്റെ മറുനാടന്‍ മകള്‍ എന്ന നിലയില്‍ അതിനാണ് ഞാന്‍ ശ്രമിക്കുന്നത്,'' രാജേശ്വരി പറയുന്നു.കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ ന്റെ വാര്‍ഷിക കണ്‍വെന്‍ഷനില്‍ മുഖ്യ പ്രാസംഗിക രാജി ആയിരുന്നു.

''കേരളം ശ്രധ്ധിച്ചു കേള്‍ക്കേണ്ട ശബ്ദം. വിദ്യാഭ്യാസം കുടുംബങ്ങളില്‍ തുടങ്ങേണ്ടതാണെന്ന ഡോ. രാജേശ്വരിയുടെ വാദമാണ് എനിക്ക് ഏറ്റവും പ്രിയങ്കരമായത്,'' മരിയനിലെ സോഷ്യല്‍ വര്‍ക് അധ്യാപികയും ഈ മേഖലയില്‍ ഡോക്ടറല്‍ ഗവേഷകയുമായ പ്രിന്‍സി സെബാസ്ട്യന്‍ അഭിപ്രായപ്പെട്ടു. ഹിന്ദി അധ്യാപിക സിസ്റ്റര്‍ സെലിന്‍ ചെറിയാനു അത്ഭുതം രാജസ്ഥാനില്‍ ജീവിതത്തില്‍ സിംഹഭാഗവും ചെലവഴിച്ചിട്ടും അവര്‍ പറയുന്ന ശുദ്ധമലയാളം കേട്ടിട്ടാണ്. ''വാശിയോടെ ഞാന്‍ തന്നെത്താന്‍ പഠിച്ചതാണ്,'' എന്ന് രാജി.

ഡോ. നരേന്ദ്രന്‍ താന്‍ പഠിച്ച അടൂര്‍ തൂവയൂര്‍ തെക്കു മാഞ്ഞാലിഗവണ്മെന്റ് ലോവര്‍ െ്രെപമറി സ്കൂളില്‍ "അറവാതുക്കല്‍ ജൈവ വൈവിദ്യ പാര്‍ക്ക് " നിര്‍മ്മിച്ച് നല്‍കി. സ്കൂള്‍ വളപ്പില്‍ അഞ്ചു സെന്റ് സ്ഥലം മതില്‍ കെട്ടി തിരിച്ചു കളിക്കോപ്പുകളും ഊഞ്ഞാലുകളും പൂന്തോട്ടവും തയാറാക്കി, മതിലില്‍ പ്രസിദ്ധ കലാകാരന്‍ ശിലാ സന്തോഷ് വരച്ച മനോഹരമായ ചിത്രങ്ങളും മലയാളം ഇംഗ്ലീഷ് ഹിന്ദി അക്ഷരമാലകളും കോറിയിട്ടിരിക്കുന്നു. അതാണ് നരേന്ദ്രന് ജന്മനാടിനോടുള്ള പ്രതിബദ്ധത.
പദ്മനാഭപുരത്തു നിന്ന് ഉദയപ്പൂര്‍ വഴി ഹാര്‍വാഡില്‍, കേരളത്തിന് സാധനപാഠം നല്‍കാന്‍ ഡോ രാജേശ്വരി മടങ്ങിയെത്തുന്നു (കുര്യന്‍ പാമ്പാടി)
ഡോ. രാജേശ്വരി നരേന്ദ്രന്‍ പീരുമേട് കുട്ടിക്കാനം മരിയന്‍ ഓട്ടോണമസ് കോളജില്‍
പദ്മനാഭപുരത്തു നിന്ന് ഉദയപ്പൂര്‍ വഴി ഹാര്‍വാഡില്‍, കേരളത്തിന് സാധനപാഠം നല്‍കാന്‍ ഡോ രാജേശ്വരി മടങ്ങിയെത്തുന്നു (കുര്യന്‍ പാമ്പാടി)
മരിയന്‍ അധ്യാപകരുടെ നടുവില്‍
പദ്മനാഭപുരത്തു നിന്ന് ഉദയപ്പൂര്‍ വഴി ഹാര്‍വാഡില്‍, കേരളത്തിന് സാധനപാഠം നല്‍കാന്‍ ഡോ രാജേശ്വരി മടങ്ങിയെത്തുന്നു (കുര്യന്‍ പാമ്പാടി)
ഹാര്‍വാര്‍ഡില്‍
പദ്മനാഭപുരത്തു നിന്ന് ഉദയപ്പൂര്‍ വഴി ഹാര്‍വാഡില്‍, കേരളത്തിന് സാധനപാഠം നല്‍കാന്‍ ഡോ രാജേശ്വരി മടങ്ങിയെത്തുന്നു (കുര്യന്‍ പാമ്പാടി)
കേരളത്തിനു ദുരിതാശ്വാസം എത്തിക്കാന്‍ ഒത്തുകൂടിയ മേക്ക് എ ഡിഫറന്‍സ് ടീം
പദ്മനാഭപുരത്തു നിന്ന് ഉദയപ്പൂര്‍ വഴി ഹാര്‍വാഡില്‍, കേരളത്തിന് സാധനപാഠം നല്‍കാന്‍ ഡോ രാജേശ്വരി മടങ്ങിയെത്തുന്നു (കുര്യന്‍ പാമ്പാടി)
പ്രതിബദ്ധതയെക്കുറിച്ച് കേള്‍ക്കേണ്ട ശബ്ദംപ്രിന്‍സി സെബാസ്ട്യന്‍
പദ്മനാഭപുരത്തു നിന്ന് ഉദയപ്പൂര്‍ വഴി ഹാര്‍വാഡില്‍, കേരളത്തിന് സാധനപാഠം നല്‍കാന്‍ ഡോ രാജേശ്വരി മടങ്ങിയെത്തുന്നു (കുര്യന്‍ പാമ്പാടി)
രാഷ്ട്രപതി പ്രണബ് കുമാര്‍ മുക്കര്‍ജിയോടൊപ്പം
പദ്മനാഭപുരത്തു നിന്ന് ഉദയപ്പൂര്‍ വഴി ഹാര്‍വാഡില്‍, കേരളത്തിന് സാധനപാഠം നല്‍കാന്‍ ഡോ രാജേശ്വരി മടങ്ങിയെത്തുന്നു (കുര്യന്‍ പാമ്പാടി)
മൈന്‍ഡ് മാപ്പിംഗ് സ്രഷ്ടാവ് ടോണി ബുസാന്‍, ഗ്രേറ്റ് പ്ലേസ് ടു വര്‍ക് സിഇഒ പ്രസന്‍ജിത് ഭട്ടാചാര്യ എന്നിവരൊപ്പം
പദ്മനാഭപുരത്തു നിന്ന് ഉദയപ്പൂര്‍ വഴി ഹാര്‍വാഡില്‍, കേരളത്തിന് സാധനപാഠം നല്‍കാന്‍ ഡോ രാജേശ്വരി മടങ്ങിയെത്തുന്നു (കുര്യന്‍ പാമ്പാടി)
കുടുംബംരാജി, നരേന്ദ്രന്‍, മനു, സ്മൃതി
പദ്മനാഭപുരത്തു നിന്ന് ഉദയപ്പൂര്‍ വഴി ഹാര്‍വാഡില്‍, കേരളത്തിന് സാധനപാഠം നല്‍കാന്‍ ഡോ രാജേശ്വരി മടങ്ങിയെത്തുന്നു (കുര്യന്‍ പാമ്പാടി)
അമ്മ വിശാലാക്ഷി, സഹോദരി ലത, സഹോദരന്‍ മേജര്‍ ശ്രീധര്‍ എന്നിവരോടൊത്ത് രാജിയും നരേന്ദ്രനും .
പദ്മനാഭപുരത്തു നിന്ന് ഉദയപ്പൂര്‍ വഴി ഹാര്‍വാഡില്‍, കേരളത്തിന് സാധനപാഠം നല്‍കാന്‍ ഡോ രാജേശ്വരി മടങ്ങിയെത്തുന്നു (കുര്യന്‍ പാമ്പാടി)
കേരളത്തിലെ സുഹൃത്തുക്കളോടൊപ്പം പീരുമേട്ടിലെ പാഞ്ചാലിമേട്ടില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക