Image

സ്വീകരണം നല്‍കി

പി.എം.അബ്ദുള്‍ റഹ്മാന്‍ Published on 20 February, 2019
സ്വീകരണം നല്‍കി
അബുദാബി : സ്വകാര്യ സന്ദര്‍ശനാര്‍ത്ഥം യു. എ. ഇ. യില്‍ എത്തിയ പഴയകാല  പ്രവാസിയും കല്യാശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ടും കണ്ണപുരം മഹല്ല് ജമാഅത്ത് കമ്മിറ്റി ട്രഷററും പാപ്പിനി ശ്ശേരി റേഞ്ച് സെക്രട്ടറി യും മദ്രസ്സാ മാനേജ് മെന്റ് സംസ്ഥാന കൗണ്‍സി ലറും കൂടി യായ കെ. പി. ഹക്കീം ഹാജിക്ക് അബുദാബിയില്‍ സ്വീകരണം നല്‍കി. കെകണ്ണപുരം കെ. എം. സി. സി. യും കണ്ണപുരം മഹല്‍ പ്രവാസി കൂട്ടായ്മ പെരുമ യും സംയു ക്ത മായി അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിച്ച സ്വീകരണ യോഗ ത്തില്‍ എം. ടി. ഹംസ അദ്ധ്യക്ഷത വഹിച്ചു. 
 
കെ. എം. സി. സി. സംസ്ഥാന സിക്രട്ടറി ഇ. ടി. എം. സുനീര്‍, ഹംസ നടുവില്‍, ശറഫുദ്ധീന്‍ കുപ്പം, മഹ്‌റൂഫ് ദാരിമി, കെ. പി. അബ്ദുല്‍ അസീസ്, പി. കെ. പി. അബൂ ബക്കര്‍, സുബൈര്‍ മൊയ്തീന്‍, ടി. പി. മുഹമ്മദ് ഫായിസ്, റിയാസ് തുടങ്ങി യവര്‍ പ്രസംഗിച്ചു. പി. കെ. മുഹമ്മദ് അമീന്‍ സ്വാഗതവും പി. കെ. അഷ്‌റഫ് നന്ദിയും പറഞ്ഞു. കെ. എം. സി. സി. യുടെ യും പെരുമ യുടെ യും സ്‌നേഹോപഹാരങ്ങള്‍ കെ. പി. ഹക്കീം ഹാജിക്കു സമ്മാനിച്ചു.   

സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക