Image

പള്ളിയില്‍ കുഞ്ഞുങ്ങള്‍ക്കുള്ള സുരക്ഷിതത്വം (ബി ജോണ്‍ കുന്തറ)

Published on 20 February, 2019
പള്ളിയില്‍ കുഞ്ഞുങ്ങള്‍ക്കുള്ള സുരക്ഷിതത്വം (ബി ജോണ്‍ കുന്തറ)
വത്തിക്കാന്‍ ഉച്ചകോടി സമ്മേളനം പുരോഹിത ലൈംഗിക അതിക്രമങ്ങള്‍
പള്ളിയില്‍ കുഞ്ഞുങ്ങള്‍ക്കുള്ള സുരക്ഷിതത്വം എന്ന നാമത്തില്‍ വത്തിക്കാനില്‍ ഫെബ്രുവരി 21 മുതല്‍ 24 വരെ, സഭാ അധ്യക്ഷരുടെ ഒരു സമ്മേളനം പോപ്പ് ഫ്രാന്‍സിസ് വിളിച്ചിരിക്കുന്നു.

ഈ അടുത്ത കാലങ്ങളില്‍ ആഗോളതലത്തില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന കാലാകാലങ്ങളായി, അച്ചന്മാര്‍ ഒളിവില്‍ നടത്തുന്ന ലൈംഗിക വേഴ്ചകളും അവ മേലധികാരികള്‍ മറച്ചുവയ്ക്കുന്ന സമ്പ്രദായവും ഇനി സിവില്‍ നിയമങ്ങള്‍ സമ്മതിക്കില്ല എന്ന നിലപാട് വന്നതിന്‍റ്റെ വെളിച്ചത്തില്‍ ഈ മീറ്റിംഗ് നടക്കുന്നു.

കഴിഞ്ഞ ദിവസം, അമേരിക്കന്‍ ബിഷൊപ്‌സ് കോണ്‍ഫറന്‍സ് പ്രേസിഡന്‍റ്റും, വാഷിംറ്റന്‍ രൂപതാധ്യക്ഷനുമായിരുന്ന കാര്‍ഡിനാള്‍ മക്കോര്‍മക്കിനെ പിരിച്ചുവിടുക മാത്രമല്ല (ഡിഫ്രോക്) കുര്‍ബാന ചെല്ലുന്നതിനുള്ള അവകാശംവരെ എടുത്തുകളഞ്ഞു ഇത് ആദ്യമായിട്ടാണ് കത്തോലിക്കാ സഭയില്‍ നടക്കുന്നത്. ഇയാള്‍ക്ക് വാര്‍ധക്യകാല പെന്‍ഷനോ ആരോഗ്യ സംരക്ഷണമോ ഒന്നും അരമനയില്‍ നിന്നും ലഭിക്കില്ല.
ഇപ്പോള്‍ പുറത്തു വരുന്ന മറ്റൊരു വാര്‍ത്ത അച്ചന്മാര്‍ ജനിപ്പിച്ച ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ പലേ പ്രായങ്ങളില്‍ ലോകമെമ്പാടും ഉണ്ടെന്നുള്ളതാണ്. വത്തിക്കാനില്‍ കാലാകാലങ്ങളായി ഒരു രഹസ്യ നടപടിക്രമം നിലനിന്നിരുന്നു, പള്ളിയിലെ അച്ചന്‍ ഒരു കുഞ്ഞിനെ ജനിപ്പിച്ചാല്‍ അത് എങ്ങിനെ നേരിടണമെന്ന് എന്നാല്‍ അതില്‍ ശിഷാ നടപടികളൊന്നും പറയുന്നില്ല.

പുരോഹിതര്‍ കന്യാസ്ത്രീമാരേയും ലൈംഗികമായി പീഡിപ്പിക്കുന്നുണ്ട് എന്ന സത്യാവസ്ഥയും ഇപ്പോള്‍ വത്തിക്കാന്‍ സമ്മതിക്കുന്നു. അതും നടക്കുന്ന ഈ സമ്മേളനത്തില്‍ ചര്‍ച്ചാ വിഷയമായിരിക്കും.
ഓക്ക് ലാന്‍ഡ് കാലിഫോര്‍ണ്യ ഡയോസിസ് പുറത്തുവിട്ടിരിക്കുന്നു 45 ലേറെ പുരോഹിതര്‍ കുട്ടികളുടെ മേലുള്ള ദുരാചാര പ്രവര്‍ത്തനങ്ങളില്‍ പിടിക്കപ്പെട്ടിരിക്കുന്നു എന്ന്.ഇവരുടെ മേല്‍ സിവില്‍, ക്രിമിനല്‍ കുറ്റ നടപടി ക്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നു.

കേരളത്തില്‍ അടുത്തകാലങ്ങളില്‍ മാധ്യമങ്ങളില്‍ വന്നതും ഇന്നും പരിഹാരമൊന്നും കണ്ടിട്ടില്ലാത്തതുമായ എത്രയോ പീഡന കേസുകള്‍. മെത്രാന്‍ മുതല്‍ പള്ളിവികാരികള്‍ വരെ ഇവിടെ കുറ്റാരോപണങ്ങളുടെ കീഴില്‍.ഇവരില്‍ പലരും പണവും സ്വാധീനവും ഉപയോഗിച്ച് നിയമത്തിന്‍റ്റെ കണ്ണു വെട്ടിച്ചു നടക്കുന്നു.

ഇതുപോലെ മീറ്റിങ്ങുകള്‍ വിളിച്ചുകൂട്ടി കുറേ പ്രാര്‍ത്ഥനകളും നടത്തി പ്രഖ്യാപനങ്ങളും നടത്തിയതു കൊണ്ട് അച്ചന്മാര്‍ സദാചാരികള്‍ ആകുമോ? രോഗമെന്തെന്നു ഡോക്റ്റര്‍ക്ക് നന്നായറിയാം ചികിത്സയും അറിയാം എന്നാല്‍ പ്രാര്‍ത്ഥനകൊണ്ട് ചികിത്സ നടത്താം എന്ന നിലപാടാണ് വത്തിക്കാനിലുള്ളതെന്നു തോന്നുന്നു?

ഇവിടെ വത്തിക്കാന്‍ ചിന്തിക്കേണ്ടത്, ഈരോഗത്തിന്, പ്രായോഗികമായ ഒരു അന്ത്യഫലം എങ്ങിനെ സംജാതമാക്കാം എന്നതാണ്. മനുഷ്യനും എല്ലാ ജീവജാലങ്ങള്‍ക്കും ഈശ്വരനും പ്രകര്‍തിയും നല്‍കിയിരിക്കുന്ന ജന്മസിദ്ധവും, നൈസര്ഗ്ഗി കവുമായ കാമ വികാരത്തെ നിയമങ്ങള്‍ കൊണ്ടും കൂദാശ കൊണ്ടും ഒരു മനുഷ്യനില്‍ വിലക്കു കല്‍പ്പിക്കാമെന്നത് വെറും മണ്ടന്പ്ര്വൃത്തി അല്ലേ എന്നതാണ്.

പഴയതും പുതിയതുമായ ബൈബിലുകളിലൊന്നും അച്ചന്മാര്‍ കല്യാണം കഴിച്ചുകൂടാ എന്നു പറയുന്നില്ലല്ലോ പിന്നെ എന്തിനീ അനാവശ്യ നിയമം സഭാ മേലധികാരികള്‍ സൃഷ്ട്ടിച്ചു? ഇത് ദൈവ നിയമങ്ങള്‍ക്കും, പ്രകര്‍തി നിയമങ്ങള്‍ക്കും എതിരല്ലേ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക