Image

കൊച്ചി തീപിടുത്തം: കമ്പനിയുടേത്‌ ഗുരുതര സുരക്ഷാവീഴ്‌ച

Published on 21 February, 2019
കൊച്ചി തീപിടുത്തം: കമ്പനിയുടേത്‌ ഗുരുതര സുരക്ഷാവീഴ്‌ച
 
കൊച്ചി: കൊച്ചിയില്‍ ചെരുപ്പ്‌ ഗോഡൗണിലുണ്ടായ തീപിടുത്തത്തില്‍  കമ്പനിക്കെതിരെ അന്വേഷണം ആരംഭിച്ചു.

കമ്പനിയുടെ ഭാഗത്ത്‌ നിന്ന്‌ ഗുരുതരമായ സുരക്ഷാവീഴ്‌ച ഉണ്ടായെന്നുള്ള കണ്ടെത്തലിനെ തുടര്‍ന്നാണ്‌ അന്വേഷണം. 2006ല്‍ കമ്പനി നേടിയ ഫയര്‍ ആന്‍ഡ്‌ സേഫ്‌റ്റി ലൈസന്‍സ്‌ ഇതുവരെ പുതുക്കിയിട്ടില്ലെന്നാണ്‌ കണ്ടെത്തല്‍.

അതേസമയം കമ്പനിയിലെ അഗ്‌നിശമന സംവിധാനം പ്രവര്‍ത്തനരഹിതമാണെന്നും ഫയര്‍ ആന്‍ഡ്‌ സേഫ്‌റ്റി അധികൃതര്‍ക്ക്‌ സൂചന ലഭിച്ചിട്ടുണ്ട്‌.

ഈ സാഹചര്യത്തിലാണ്‌ കമ്പനിക്കെതിരെ അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ തീരുമാനിച്ചത്‌. ഏജന്‍സിക്കെതിരെ നടപടി ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. എറണാകുളം കോട്ടയം റീജിയണേല്‍ ഫയര്‍ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ സുരക്ഷാവീഴ്‌ച അന്വേഷിക്കും.

കമ്പനി മാനേജര്‍മാരായ ഫിലിപ്പ്‌ ചാക്കോ, ജോണ്‍ എന്നിവരില്‍ നിന്ന്‌ പൊലീസ്‌ മൊഴി എടുത്തിരുന്നു. എന്നാല്‍ തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നാണ്‌ ഇവര്‍ പറഞ്ഞത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക