Image

ഏതന്വേഷണവും നേരിടാന്‍ തയ്യാര്‍; കെ. കുഞ്ഞിരാമന്‍ എം.എല്‍.എ

Published on 21 February, 2019
ഏതന്വേഷണവും നേരിടാന്‍ തയ്യാര്‍; കെ. കുഞ്ഞിരാമന്‍ എം.എല്‍.എ

കാസര്‍കോട്: തനിക്കെതിരെ ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍. എന്ത് അന്വേഷണവും നേരിടാന്‍ താന്‍ തയ്യാറാണെന്നും പീതാംബരന്‍ കൊലപാതകം നടത്തിയത് പാര്‍ട്ടിയുടെ അറിവോടെയല്ലെന്നും കുഞ്ഞിരാമന്‍ പറഞ്ഞു.

കൊല്ലപ്പെട്ടവരുടെ കുടുംബം തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് എന്തു കൊണ്ടാണെന്ന് അറിയില്ലെന്ന പറഞ്ഞ കുഞ്ഞിരാമന്‍.
വിപിപി മുസ്തഫയുടെ കൊലവിളി പ്രസംഗം പാര്‍ട്ടി അംഗീകരിക്കുന്നില്ലെന്നും വ്യക്തമാക്കി. കാസര്‍കോട് ഇരട്ടകൊലപാതകത്തില്‍ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന് പങ്കുണ്ടെന്നും എംഎല്‍എയുടെ പ്രചോദനം ഇല്ലാതെ കൊലപാതകം നടക്കില്ല എന്നും കൊല്ലപ്പെട്ട ശരത്‌ലാലിന്റെ പിതാവ് സത്യനാരായണന്‍ ആരോപിച്ചിരുന്നു. എംഎല്‍എ തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണവും ശക്തമായിരുന്നു.

കൊലപാതകത്തിന്റെ പിറ്റേദിവസം പാട്ടത്തിനടുത്തെ വിജനമായ സ്ഥലത്ത് പ്രതികള്‍ സഞ്ചരിച്ച വാഹനം കണ്ടെത്തിയെന്നും കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് എത്തിയപ്പോള്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എയും സിപിഎം പ്രവര്‍ത്തകരും തടഞ്ഞെന്നുമാണ് ആരോപണം. വാഹനമുടമയായ സജി ജോര്‍ജിനെ കസ്റ്റഡിയിലെടുക്കാന്‍ സമ്മതിച്ചില്ലെന്നും ശരതിന്റെ അച്ഛന്‍ സത്യനാരായണന്‍ ആരോപിച്ചിരുന്നു.

കൊലപാതകത്തില്‍ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമനും മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമനും പങ്കുണ്ടെന്ന് ആദ്യം മുതല്‍ ആരോപണം ഉയര്‍ന്നിരുന്നു. പ്രദേശത്ത് സിപിഎം ഓഫീസിന് കല്ലേറുണ്ടായപ്പോള്‍ സ്ഥലത്തെത്തിയ എംഎല്‍എ കൊലവിളിനടത്തിയതായി സത്യനാരായണന്‍ പറഞ്ഞു. എംഎല്‍എയുടെ പ്രചോദനമില്ലാതെ പീതാംബരന് കൊലപാതകം നടത്താനാകില്ലെന്നാണ് ശരത്ലാലിന്റെ കുടുംബം ആവര്‍ത്തിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക