Image

തെലുങ്ക് ചിത്രം 'അരുന്ധതി'യുടെ സംവിധായകന്‍ കോടി രാമകൃഷ്ണ അന്തരിച്ചു

Published on 22 February, 2019
തെലുങ്ക് ചിത്രം 'അരുന്ധതി'യുടെ സംവിധായകന്‍ കോടി രാമകൃഷ്ണ അന്തരിച്ചു
തെലുങ്ക് ചിത്രം അരുന്ധതിയുടെ സംവിധായകന്‍ കോടി രാമകൃഷ്ണ അന്തരിച്ചു. ഹൈദരാബാദിലായിരുന്നു അന്ത്യം. കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഉടന്‍ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തെലുങ്കില്‍ അമ്മേരു, ദേവുള്ളു, ഭാരത് ബന്ദ്. പെള്ളി സന്തതി, ദേവി, അഞ്ചി, തുടങ്ങിയ ചിത്രങ്ങളുടെയും സംവിധായകനാണ്. കണ്ണഞ്ചപ്പിക്കുന്ന ഗ്രാഫിക് വിഷ്വലുകളോടെ ഭക്തിപ്രധാനമായ ചിത്രങ്ങള്‍ സംവിധാനം ചെയ്താണ് അദ്ദേഹം ശ്രദ്ധ നേടുന്നത്. രാമകൃഷ്ണയുടെ സംവിധാനത്തില്‍ ചിരഞ്ജീവിയും മാധവിയും ഒന്നിച്ചഭിനയിച്ച 'ഇല്ലോ രാമയ്യ വീടിലോ കൃഷ്ണയ്യ' എന്ന ചിത്രം തീയേറ്ററുകളില്‍ തകര്‍ത്തോടിയിരുന്നു. നൂറോളം ചിത്രങ്ങള്‍ സംവിധാനം ചെയ്ത സംവിധായകന്‍ സിനിമയില്‍ ഒരു നീണ്ട ഇടവേളക്കു ശേഷമാണ് 2009ല്‍ 'അരുന്ധതി'യുമായെത്തുന്നത്. നൂറോളം ചിത്രങ്ങള്‍ സംവിധാനം ചെയ്ത സംവിധായകന്‍ സിനിമയില്‍ ഒരു നീണ്ട ഇടവേളക്കു ശേഷമാണ് 2009ല്‍ 'അരുന്ധതി'യുമായെത്തുന്നത്. അനുഷ്‌ക ഷെട്ടിയായിരുന്നു ചിത്രമായിരുന്നു അത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക