Image

അഭിമന്യുവിനായി പിരിച്ചത് നാല് കോടി; കൊടുത്തത് 35 ലക്ഷം. ആരോപണവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍

കല Published on 23 February, 2019
അഭിമന്യുവിനായി പിരിച്ചത് നാല് കോടി; കൊടുത്തത് 35 ലക്ഷം. ആരോപണവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍

അഭിമന്യുവിന്‍റെ കൊലപാതകത്തെ സിപിഎം നേട്ടത്തിനായി ഉപയോഗിച്ചെന്ന ആരോപണവുമായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുല്ലപ്പള്ളി ഈ ആരോപണം ഉന്നയിച്ചത്. 4 കോടി രൂപയാണ് അഭിമന്യുവിനായി സിപിഎം പിരിച്ചെടുത്തത്. എന്നാല്‍ അഭിമന്യുവിന്‍റെ വീട്ടില്‍ കൊടുത്തത് വെറും 35 ലക്ഷം രൂപയാണ്. ഒരു രക്തസാക്ഷിയെ പാര്‍ട്ടിക്ക് ഫണ്ട് സമാഹരിക്കാനുള്ള അവസരമായി കണ്ട് സിപിഎം തരം താഴുകയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. 
പെരിയ കൂട്ടക്കൊലപാതകം പോലെ തന്നെ കേരളീയ മനസാക്ഷിയെ പിടിച്ചു കുലുക്കിയ സംഭവമാണ് അഭിമന്യുവിന്‍റെ കൊലപാതകം. കേരളം ഒന്നാകെ ഇടത് പക്ഷത്തിനൊപ്പം നിന്ന സംഭവമായിരുന്നു അത്. അഭിമന്യുവിന്‍റെ മോഹമായിരുന്ന വീട് നിര്‍മ്മിക്കാനുമെല്ലാമായി സിപിഎം പൊതുജനങ്ങളില്‍ നിന്ന് പിരിവ് സ്വീകരിച്ചിരുന്നു. ഈ പണത്തിന്‍റെ വിനിയോഗത്തിനെക്കുറിച്ചാണ് ഇപ്പോള്‍ മുല്ലപ്പള്ളിയുടെ ആരോപണം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക