Image

സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും `എല്‍ഇഡി' മാത്രം; പദ്ധതി അടുത്ത മാസം

Published on 23 February, 2019
സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും `എല്‍ഇഡി' മാത്രം; പദ്ധതി അടുത്ത മാസം

സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും `എല്‍ഇഡി' പ്രകാശം ചൊരിയും. സാധാരണ ബള്‍ബ്‌, ട്യൂബ്‌ ലൈറ്റ്‌, സിഎഫ്‌എല്‍ എന്നിവ മാറ്റിയ ശേഷം എല്‍ഇഡി ബള്‍ബ്‌, ട്യൂബ്‌ ലൈറ്റ്‌, സിഎഫ്‌എല്‍ തുടങ്ങിയവ വിതരണം ചെയ്യുന്നതിനാണ്‌ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്‌.

ഇതിനുള്ള പദ്ധതിയുടെ രജിസ്‌ട്രേഷന്‍ മാര്‍ച്ച്‌ ഒന്ന്‌ മുതല്‍ ആരംഭിക്കും. പദ്ധതി നടപ്പിലാക്കുന്നത്‌ വൈദ്യുതി ബോര്‍ഡും എനര്‍ജി മാനേജ്‌മെന്റ്‌ സെന്ററും സംയുക്തമായാണ്‌.

750 കോടി രൂപയുടെ പദ്ധതിയാണിത്‌. പ്രാരംഭ ഘട്ടത്തില്‍ അഞ്ച്‌ കോടി എല്‍ഇഡി ബള്‍ബുകള്‍ ജൂണ്‍ അവസാനത്തോടെ വിതരണം ചെയ്യാനാണ്‌ തീരുമാനിച്ചിരിക്കുന്നത്‌.

എല്‍ഇഡി ട്യൂബുകള്‍ക്ക്‌ വേണ്ടിയുള്ള രജിസ്‌ട്രേഷന്‍ സെപ്‌റ്റംബറില്‍ ആരംഭിക്കും. ഡിസംബറിന്‌ മുമ്പ്‌ ഇതിന്റെ വിതരണം പൂര്‍ത്തിയാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌.

അടുത്ത വര്‍ഷത്തോടെ കേരളത്തില്‍ എല്‍ഇഡി ബള്‍ബുകളും ട്യൂബുകളും മാത്രമാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. പദ്ധതിയില്‍ ഏപ്രില്‍ 30 വരെ രജിസ്റ്റര്‍ ചെയുന്നതിന്‌ സാധിക്കും.

സെക്ഷന്‍ ഓഫീസുകളില്‍ നേരിട്ടെത്തിയും, വെബ്‌സൈറ്റ്‌, ആപ്പ്‌ മുഖേന, മീറ്റര്‍ റീഡര്‍ വഴി എല്ലാം രജിസ്റ്റര്‍ ചെയുന്നതിന്‌ സൗകര്യമുണ്ടായിരിക്കും. ചെറിയ സര്‍വീസ്‌ ചാര്‍ജ്‌ ഈടാക്കിയായിരിക്കും പഴയ ബള്‍ബുകളും ട്യൂബുകളും സ്വീകരിക്കുന്നത്‌. ചില്ലും മെര്‍ക്കുറിയും പിന്നീട്‌ പൊടിച്ച്‌ വേര്‍തിരിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക