Image

കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് ചെ​ന്നി​ത്ത​ല

Published on 23 February, 2019
കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് ചെ​ന്നി​ത്ത​ല
തിരുവനന്തപുരം: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു ഘട്ടത്തിലും ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്തരമൊരാവശ്യം ഡിസിസിക്കു മുന്‍പാകെ വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

മുഖ്യമന്ത്രി കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും വീടുകള്‍ സന്ദര്‍ശിക്കാഞ്ഞത് കോണ്‍ഗ്രസിന്‍റെ നിസഹകരണം മൂലമാണെന്ന സിപിഎം എംപി പി.കരുണാകരന്‍റെ വാക്കുകള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. 

വെള്ളിയാഴ്ച കാസര്‍ഗോട്ട് പൊതുപരിപാടികള്‍ക്കെത്തിയ മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സിപിഎം ജില്ലാ നേതൃത്വം ഡിസിസി നേതൃത്വവുമായി ബന്ധപ്പെട്ടിരുന്നു. 

എന്നാല്‍ പിന്നീട് പ്രാദേശിക പ്രതിഷേധങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന പോലീസ് റിപ്പോര്‍‌ട്ട് പരിഗണിച്ച്‌ മുഖ്യമന്ത്രി ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു.

പണറായി സന്ദര്‍ശനം വേണ്ട എന്നുവച്ചതിനെതിരെ കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. സിപിഎമ്മിന് പങ്കുള്ളതിനാലാണ് മുഖ്യമന്ത്രി ഇവിടേയ്ക്ക് എത്താതെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. 

അതിനിടെ, മുഖ്യമന്ത്രി സന്ദര്‍ശനം റദ്ദാക്കിയതിനേ ന്യായീകരിച്ച്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ഇടതു നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക