Image

ഗായകന്‍ കെസ്റ്റെര്‍ അമേരിക്കയിലക്ക്

Published on 25 February, 2019
ഗായകന്‍ കെസ്റ്റെര്‍ അമേരിക്കയിലക്ക്
മലയാള ക്രിസ്തവ സംഗീതത്തിലെ   'ഡിവൈന്‍ വോയിസ് ' എന്നറിയപെടുന്ന ഗായകന്‍  കെസ്റ്റെര്‍  അമേരിക്കന്‍ മലയാളികളുടെ മുന്പിലേക്കു എത്തുന്നു. കെസ്റ്റെര്‍ ലൈവ് എന്ന നാമകരണം ചെയ്ത് മെഗാ ഷോ 2019 ഓഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളിലാണ് എത്തുന്നത്. സ്‌കൈപ്പാസ്  ട്രാവെല്‌സും , പ്രമുഖ ഇവന്റ് സംഘാടക ഗ്രൂപ്പായ കാര്‍വിംഗ് മൈന്‍ഡ്‌സ് എന്റര്‍ടെയ്ന്‍മെന്റ് ന്യൂജേഴ്‌സി സംഘടിപ്പിക്കുന്ന ഷോയിലേക്കാണ് കെസ്റ്ററിന്റെ എത്തുന്നത് .കെസ്റ്ററിനെ കൂടാതെ മലയാള ക്രൈസ്തവ ഗാന രംഗത്തെ വേറിട്ട  ശബ്ദത്തിന്റെ ഉടമയായ എലിസബത്ത്  രാജു ഇ സംഗീത പരിപാടിയുടെ കൂടെ ആദ്യമായി അമേരിക്കയില്‍ എത്തുന്നു .ഇതിന്റെ ഓര്‍ക്കസ്ട്ര ജോസി ആലപ്പുഴ ,സുനില്‍ സോളമന്‍ എന്നിവരുടെ നേത്ര്യത്വത്തിലായിരിക്കും.

ഇന്ന് കേരളത്തിലെങ്ങും മികച്ച ഡിവൊഷനല്‍  ഗായകനെന്ന് പേരെടുത്ത കെസ്റ്റര്‍ വിവിധ സംവിധായകര്‍ക്ക് കീഴില്‍ ആയിരക്കണക്കിന് ഭക്തിഗാനങ്ങള്‍ പാടിക്കഴിഞ്ഞു. മലയാളി ക്രിസ്ത്യന്‍ സമൂഹങ്ങളില്‍; ഇന്ന്  കെസ്റ്ററിന്റെ സ്വരമാധുരിക്ക് ആരാധകരേറെ. നിന്‍സ്‌നേഹം എത്രയോ അവര്‍ണനീയം ,ഇന്നയോളം എന്നെ നടത്തി... ,നന്മ മാത്രമേ.. ,അമ്മെ അമ്മെ തായേ ...,നിന്റെ തകര്‍ച്ചയില്‍ ആശ്വാസമേകാന്‍... ,നിത്യ സ്‌നേഹത്താല്‍ ...,എന്നേശുവെ എന്‍ നാഥനെ... ,എനിക്കായി കരുതുന്നവന്‍...ഇസ്രയേലിന്‍ നായകാ.....എന്റെ മുഖം വാടിയാല്‍..., കണ്ണുനീര്‍ താഴ്‌വരയില്‍...,എന്റെ യേശു എനിക്ക് നല്ലവന്‍ ..  സീറോ മലബാര്‍ ആരാധനാക്രമത്തിലെ വിശുദ്ധകുര്‍ബാനയില്‍ ആലപിക്കുന്ന അംബരമനവരതം...., സര്‍വശക്തതാതനാം....തുടങ്ങിയ ഗാനങ്ങളൊക്കെ കെസ്റ്ററിന്റെ സ്വരമധുരിമയില്‍ ശ്രദ്ധിക്കപ്പെട്ട ഗാനങ്ങളാണ്.

വിവരങ്ങള്‍ക്ക്: ഗില്‍ബര്‍ട്ട് ജോര്‍ജുകുട്ടി: 201 (926) 7477.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക