Image

പിജഐസ് സര്‍വിസ് സഹകരണസംഘം യൂണിറ്റ് പത്തനംതിട്ടയില്‍

Published on 27 February, 2019
പിജഐസ് സര്‍വിസ് സഹകരണസംഘം യൂണിറ്റ് പത്തനംതിട്ടയില്‍

ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം (പിജഐസ്) മെബര്‍മാര്‍ക്കും പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടില്‍ പോയ അംഗങ്ങള്‍ക്കുമായി പുനരിധിവാസം ഉദ്ദേശിച്ചു കൊണ്ടുള്ള പിജഐസ് പത്തനംതിട്ട യുണിറ്റ് നടപ്പിലാക്കുന്ന സഹകരണ സംഘത്തിന്റെ ഉദ്ഘാടനം ഉടന്‍ നടക്കുമെന്ന് നാട്ടില്‍ നിന്നും ഹൃസ്വസന്ദര്‍ശനാര്‍ത്ഥം ജിദ്ദയില്‍ എത്തിയ സൊസൈറ്റി ചെയര്‍മാന്‍ മെഹബൂബ് അഹമ്മദ് അറിയിച്ചു. സ്വയം തൊഴില്‍ കണ്ടെത്തുവാനും ചെറുകിട കൃഷി, മത്സ്യ കൃഷി, ആട് മാട് വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ മുതലായവ നടത്തുവാനും നോര്‍ക്കയില്‍യില്‍ നിന്നും കിട്ടേണ്ട സഹായം അവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പ്രസിഡന്റ് വിലാസ് അടൂര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സഹകരണ സംഘം കണ്‍വീനര്‍ വര്‍ഗീസ്ഡാനിയല്‍ സൊസൈറ്റിയുടെ രൂപരേഖ തയാറാക്കി അവതരിപ്പിച്ചു. ശുഹൈബ് പന്തളം, അയൂബ് പന്തളം, നൗഷാദ് അടൂര്‍, എബി ചെറിയാന്‍ മാത്തൂര്‍, റോയ് റ്റി. ജോഷ്വാ, സന്തോഷ് ജി. നായര്‍, തക്ബീര്‍ പന്തളം, അലി തേക്കുതോട്, ജയന്‍ നായര്‍, അനില്‍ കുമാര്‍ പത്തനംതിട്ട, മാത്യു തോമസ്, മനോജ് മാത്യു അടൂര്‍, സഞ്ജയന്‍ നായര്‍, മനു പ്രസാദ്, സിയാദ് പടുതോട്, അനില്‍ ജോണ്‍, ജോസഫ് നെടിയവിള, സജി ജോര്‍ജ് കുറഞ്ഞാട്ട്, സന്തോഷ് കെ. ജോണ്‍, ജോര്‍ജ് വര്‍ഗീസ്, ജോസഫ് വടശേരിക്കര, രാജേഷ് നായര്‍, നവാസ് ചിറ്റാര്‍, സന്തോഷ് പൊടിയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0504982264

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക