Image

ഷിക്കാഗോ മലയാളി അസോസിയേഷന്‍ 'വിമന്‍സ് ഡേ' ആഘോഷം മാര്‍ച്ച് 9ന്

ജോഷി വള്ളിക്കളം Published on 02 March, 2019
ഷിക്കാഗോ മലയാളി അസോസിയേഷന്‍ 'വിമന്‍സ് ഡേ' ആഘോഷം മാര്‍ച്ച് 9ന്
ഷിക്കാഗോ: ഷിക്കോഗോ മലയാളി അസോസിയേഷന്റെ വിമന്‍സ് ഫോറം നടത്തുന്ന വിമന്‍സ് ഡേ ആഘോഷങ്ങള്‍ മാര്‍ച്ച് 9ന് സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വച്ച് വളരെ വിപുലമായി നടത്തുന്നു.

ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ നാലുമണിവരെയുള്ള സമയങ്ങളില്‍ ഫഌവര്‍ അറേഞ്ച് മെന്റ്, വെജിറ്റബിള്‍ കാര്‍വിംഗ്, ഗാനം, ഡിബേറ്റ്, ബ്രൈഡല്‍/ പ്രോം മേക്ക് ഓവര്‍ എന്നീ ഇനങ്ങളിലായി വനിതകള്‍ മത്സരങ്ങള്‍ നടത്തുന്നു.

 തുടര്‍ന്ന് അഞ്ചുമണി മുതല്‍ മൂന്ന് ഗ്രൂപ്പുകളിലായി യുവരത്‌നം, വനിതാരത്‌നം, സ്ത്രീരത്‌നം എന്നിങ്ങനെ ഫാഷന്‍ പേജന്റ് കോമ്പറ്റീഷനുകളും നടത്തുന്നുണ്ട്. ഇതിലെ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ്, വിജയികള്‍ക്ക് $ 250, $150, $100 എന്നിങ്ങനെ ക്യാഷ് അവാര്‍ഡുകളും നല്‍കുന്നതായിരിക്കും.

6.30ന് ആരംഭിക്കുന്ന പൊതുയോഗത്തില്‍ ഇല്ലിനോയ് സ്‌റ്റേറ്റ് റപ്രസന്റേറ്റീവ് (56 ഡിസ്ട്രിമിനേഷന്‍ മുസ്സ്മാന്‍ ചീഫ് ഗസ്റ്റ് ആയും ഇന്ത്യന്‍ കോണ്‍സ്യൂല്‍ ഓഫീസര്‍ രാജേശ്വരി ചന്ദ്രശേഖര്‍ സ്‌പെഷ്യല്‍ ഗസ്റ്റ്  ആയും പങ്കെടുക്കുന്നതാണ്.

വിമന്‍സ്‌ഡേ ആഘോഷങ്ങളുടെ ജനറല്‍ കോര്‍ഡിനേറ്ററായ റോസ് വടകരയുടെയും വിമന്‍സ് റപ്രസന്റേറ്റീവുകളായ ലീല ജോസഫ്, മേഴ്‌സി കുര്യാക്കോസ് എന്നിവരുടേയും നേതൃത്വത്തില്‍ പരിപാടികളുടെ വിജയത്തിനായി ഒരു വിപുലമായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഷൈനി ഹരിദാസ്, ജസി റിന്‍സി, ആഗ്നസ് തെങ്ങുമൂട്ടില്‍, ഷാന മോഹന്‍, സിമി ജസ്‌റ്റോ, ജൂബി വള്ളിക്കളം, സിനില്‍ ഫിലിപ്പ്, ഷീജ സാബു എടാട്ട്, സരള വര്‍മ്മ, ജോമോള്‍ ചെറിയതില്‍, കാര്‍മ്മല്‍ തോമസ്, ഷിജി അലക്‌സ്, ബീന കണ്ണൂക്കാടന്‍, ഷൈനി തോമസ് എന്നിവര്‍ വിവിധ കമ്മിറ്റികളിലായി പ്രവര്‍ത്തിക്കുന്നു.
സ്ത്രീകളുടെ വിവിധങ്ങളായ കലകളെ പ്രോത്സാഹിപ്പിക്കുന്നതിനായി എക്‌സിബിഷനുകളും സ്ത്രീകള്‍ നടത്തുന്ന ബിസിനസുകളായ ജ്വല്ലറി, ബൊട്ടിക് എന്നിവയുടെ ബൂത്തുകളും അന്നേ ദിവസം ഉണ്ടായിരിക്കും.

 അന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ വച്ച് അറുപത് വര്‍ഷവും അതില്‍ കൂടുതലും വിവാഹവാര്‍ഷീകം ആഘോഷിച്ച മലയാളി ദമ്പതികളെ ആദരിക്കുന്നതാണ്. ഇതിന് അര്‍ഹരായിട്ടുള്ള ഷിക്കാഗോയിലുള്ള മലയാളി ദമ്പതികള്‍ ഇതിന്റെ കോര്‍ഡിനേറ്റേഴ്‌സുമായി ബന്ധപ്പെടേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : റോസ് വടകര- 708 662 0774, ലീല ജോസഫ് - 224 578 526, മേഴ്‌സി കുര്യാക്കോസ് - 773 865 2456.


ഷിക്കാഗോ മലയാളി അസോസിയേഷന്‍ 'വിമന്‍സ് ഡേ' ആഘോഷം മാര്‍ച്ച് 9ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക