ലണ്ടന്‍: യുക്മ നാഷണല്‍ ഇലക്ഷനു മുന്നോടിയായുള്ള സൗത്ത് ഈസ്റ്റ് റീജിയണല്‍ തെരഞ്ഞെടുപ്പ് ശനിയാഴ്ച്ച ഹോര്‍ഷത്തില്‍ നടന്നു. റൂഫി ക്ലബ് അങ്കണത്തില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ സൗത്ത് ഈസ്റ്റിലെ 24 അംഗ അസോസിയേഷന് പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ 2019- 2021 വര്‍ഷത്തേക്കുള്ള റീജിയണല്‍ ഭാരവാഹികളെയും നാഷണല്‍ പ്രതിനിധിയെയും തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികളായി ജോമോന് കുന്നേല്‍ (പ്രസിഡന്റ്), ജോമോന് ചെറിയാന് (വൈസ് പ്രസിഡന്റ്), ജിജോ അരിയത്ത് (സെക്രട്ടറി), ലിറ്റോ കോരത്ത് (ജോയിന്റ് സെക്രട്ടറി), ജോഷി ആനിത്തോട്ടത്തില്‍ (ട്രഷറര്‍), വരുണ്‍ ജോണ്‍ (ജോയിന്റ് ട്രഷറര്‍), ലാലു ആന്റണി (നാഷണല്‍ എക്സിക്യൂട്ടിവ് ) എന്നിവരേയും നോമിനേറ്റഡ് അംഗങ്ങളായി ബിബിന്‍ എബ്രഹാം (ചാരിറ്റി കോഓര്‍ഡിനേറ്റര്‍), ബിനു ജോസ്(സ്പോര്‍ട്സ് കോഓര്‍ഡിനേറ്റര്‍), സജി ലോഹിദാസ് ( ആര്‍ട്സ് കോഓര്‍ഡിനേറ്റര്‍), സോജന് ജോസഫ് (നഴ്സസ് ഫോറം കോഓര്‍ഡിനേറ്റര്‍), സാം തോമസ് (പിആര്‍ഒ) എന്നിവരേയും തെരഞ്ഞെടുത്തു.
ലാലു ആന്റണി അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി അജിത്ത് വെന്മണി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ അനില്‍ വറുഗീസ് വരവു ചിലവു കണക്കുകള്‍ സമര്‍പ്പിച്ചു. അനില്‍ വറുഗീസ് സ്വാഗതവും നാഷണല്‍ എക്സിക്യൂട്ടിവ് മെംബര്‍ ജോമോന് കുന്നേല്‍ നന്ദിയും പറഞ്ഞു.