ന്യൂഡല്‍ഹി: രാജസ്ഥാനിലെ ശ്രീ ഗംഗാ നഗറില്‍ അതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ പ്രദേശത്തേയ്ക്ക് കടന്ന പാക് ആളില്ലാ വിമാനത്തെ സൈന്യം തുരത്തി. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അതിര്‍ത്തി കടന്ന് പറന്നെത്തിയ ആളില്ലാ വിമാനത്തെ ബി.എസ്.എഫ് കണ്ടത്.
തുടര്‍ന്ന് വെടിവച്ച് വീഴ്ത്താന്‍ ശ്രമിച്ചപ്പോള്‍ പാകിസ്ഥാന്റെ ഭാഗത്തേയ്ക്ക് തിരികെ പറന്ന് പോവുകയായിരുന്നു . ഇന്ത്യന്‍ പ്രദേശത്തെ സൈനിക നീക്കങ്ങള്‍ ചോര്‍ത്താന്‍ പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഉപയോഗിച്ചതാണ് ഇതെന്ന് കരുതുന്നു.
അതിര്‍ത്തിയില്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചതിന് ശേഷം ഇന്ത്യന്‍ സൈന്യം രണ്ട് പാക് ആളില്ലാ വിമാനങ്ങളെ വെടിവച്ച് വീഴ്ത്തിയിരുന്നു.