Image

ചാരത്തില്‍ നിന്ന് പുനര്‍ജനിച്ച ഫീനിക്‌സ് പക്ഷികള്‍- 10 (ജോര്‍ജ് പുത്തന്‍കുരിശ്)

Published on 10 March, 2019
ചാരത്തില്‍ നിന്ന്  പുനര്‍ജനിച്ച ഫീനിക്‌സ് പക്ഷികള്‍-  10 (ജോര്‍ജ് പുത്തന്‍കുരിശ്)
ഫ്ര്‍ഡ്രിക്ക് ഡഗ്ലസ്

“സ്വതന്ത്രമായ മണ്ണില്‍ കാലുകുത്തിയപ്പോള്‍ എങ്ങനെ തോന്നിയെന്ന് പലപ്പോഴും എന്നോട് പലരും ചോദിച്ചിട്ടുണ്ട ്. നിങ്ങള്‍ വായനക്കാര്‍ക്കും അതറിയാനുള്ള ആകാംക്ഷയുണ്ടെ ന്നെനിക്കറിയാം. തൃപ്തികരമായ ഒരു ഉത്തരം കൊടുക്കാന്‍ കഴിയാതെപോയ വളരെ വിരളമായ അനുഭവങ്ങളാണ് എനിക്കുള്ളത്. എന്റെ മുന്നില്‍ ഒരു പുതിയ ലോകം തുറന്നു. ജീവിതം ഒരു നിശ്വാസത്തിനുപരിയാണെങ്കില്‍, ഒരു രക്ത ചംക്രമണത്തേക്കാള്‍ വലുതാണെങ്കില്‍, ഞാനെന്റെ ഒരു വര്‍ഷത്തെ  അടിമ ജീവിതത്തേക്കാള്‍ ഒറ്റ ദിവസംകൊണ്ട ് ആ ജീവിതം ജീവിച്ചു തീര്‍ത്തു. നിസ്‌തേജമായ വാക്കുകളെ കൊണ്ട ് മാത്രം വിവരിക്കാവുന്ന ആനന്ദവിഹ്വലതയുടെ നിമിഷങ്ങളായിരുന്ന് അത്.”  അച്ഛനാരെന്നോ അമ്മയാരെന്നേ അറിയാതെ (അമ്മ കറുത്തവര്‍ക്ഷത്തില്‍പ്പെട്ട ഒരടിമയും അച്ഛന്‍ വെളുത്ത വര്‍ക്ഷക്കാരനും ഏന്ന് അനുമാനിക്കപ്പെടുന്നു) അടിമത്തത്തിന്റെ കുടിലില്‍ പിറന്ന് വീണ്, അവിടെ നിന്ന് പിന്നീട് ഓടി രക്ഷപ്പെട്ട് സ്വാതന്ത്ര്യത്തിന്റെ മടിയില്‍ അഭയം കണ്ടെ ത്തിയ അമേരിക്കയിലെ പ്രശസ്തനായ ഒരു സമൂഹപരിഷ്കര്‍ത്താവും , അടിമത്ത്വവിരുദ്ധപോരാളിയും, വാഗ്മിയും, എഴുത്തുകാരനും, രാജ്യതന്ത്രജ്ഞനും ആയിമാറിയ  ഫ്ര്‍ഡ്രിക്ക് ഡഗ്ലസ്സിന്റെ വാക്കുകളാണ് മേല്‍ ഉദ്ധരിച്ചവ.
എനിക്ക് ചെയ്യാന്‍ ആഗ്രഹമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ കഴിയാതെ വന്നപ്പോള്‍ മാത്രമാണ് ഞാന്‍ ഒരു അടിമയാണെന്ന കാര്യം എനിക്ക് മനസ്സിലായത് എന്നു പറഞ്ഞ ഫ്ര്‍ഡ്രിക്ക് ഡഗ്ലസ് പിറന്നത് ആയിരത്തി എണ്ണൂറ്റി പതിനെട്ടിലൊ അതിനടുത്തൊ ആയിരിക്കാം. മേിലാന്‍ഡിലുള്ള, ടാല്‍ബോട്ട് കൗണ്‍ഡിയില്‍ ഒരു അടിമയായി ജനിച്ച വ്യക്തിയാണ് ഫ്ര്‍ഡ്രിക്ക് ഡഗ്ലസ്. അദ്ദേഹം ജനിച്ചെതെന്നാണെന്ന്  വ്യക്തമായി പറയുവാന്‍ തക്കവണ്ണം ജനിച്ചദിവസമോ, തിയതിയോ,  മാസമോ ഒന്നും കാണിക്കുന്ന രേഖകളൊന്നും അയാളുടെ കൈവശം ഇല്ല. അദ്ദേഹം ജനിച്ചത് മുത്തശിയുടെ ക്യാബിനിലാകന്‍ സാദ്ധ്യതയുണ്ടെ ന്ന് അദ്ദേഹത്തിന്റെ ആത്മകഥയില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

 കേണല്‍ ലോയിഡില്‍ നിന്ന് ഡഗ്ലസ്സിനെ വിലയ്ക്കു വാങ്ങിയ ഫ്‌റീലാന്‍ഡില്‍ നിന്നാണ. ഡഗ്ലസ്സ് ആദ്യമായി രക്ഷപ്പെടാന്‍ ശ്രമിച്ചത്. പക്ഷെ ആ ശ്രമം പരാജയപ്പെട്ടു. ആയിരത്ത എണ്ണൂറ്റി മുപ്പത്തിയാറില്‍ അദ്ദേഹത്തിന്റെ പുതിയ യജമാനനായ കോവിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു. ആയിരത്തി എണ്ണൂറ്റി മുപ്പത്തിയേഴില്‍ ഡഗ്ലസ്സ് ബാള്‍ട്ടിമേറില്‍ വച്ച സ്വതന്ത്രയായിരുന്ന ആന്ന മുറേയെ കണ്ട ുമുട്ടുകയും അവളുമായി പ്രണയത്തില്‍ ആകുകയും ചെയ്തു. ആന്ന മുറയുടെ സാഹയവും പിന്‍തുണയും അടിമത്തത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ഡഗ്ലസ്സിന്റെ ഇച്ഛയെ വര്‍ദ്ധിപ്പിച്ചു. ആയിരത്തി എണ്ണൂറ്റി മുപ്പത്തിയെട്ട് സെപ്തംബര്‍ മൂന്നാംതിയതി  ഫിലഡെല്‍ഫിയ വില്ലിംമ്ഗട്ടണ്‍, ബാള്‍ട്ടിമോര്‍ വക ട്രെയിനില്‍ കയറി ഡഗ്ലസ്സ് വിജയപ്രദമായി നോര്‍ത്തിലേക്ക് രക്ഷപ്പെട്ടു. ആന്ന മുറെ നല്‍കിയ ഒരു സെയിലറുടെ യൂണിഫോമും കുറച്ചു കാശും ഡഗ്ലസ്സിന് രക്ഷപ്പെടാന്‍ സഹായിച്ചു. ഡെലവയര്‍ റിവര്‍ വഴി ഒരു സ്റ്റീം ബോട്ടില്‍ അടിമത്തത്തെ എതിര്‍ത്തിരുന്ന ഫിലഡെല്‍ഫിയിലെ കൊയ്ക്കര്‍ കൗണ്ട ിയില്‍ ഡഗ്ലസ്സ് എത്തിചേര്‍ന്നു. തുടര്‍ന്ന് ആന്ന മുറയെ അവിടേക്കു ക്ഷണിക്കുകയും ആയിരത്തി എണ്ണൂറ്റി മുപ്പത്തിയെട്ടില്‍ അവര്‍ ന്യൂയോര്‍ക്കില്‍ വച്ച് വിവാഹിതരാവുകയും ചെയ്തു.

മേരിലാണ്ടിലെ അടിമത്തത്തില്‍ നിന്ന് രക്ഷപ്പെട്ട അദ്ദേഹം മാസച്ചുസെറ്റിലും ന്യൂയോര്‍ക്കിലും വളരെ സജീവമായിരുന്ന ‘അടിമത്തവിരുദ്ധപോരാളി’ പ്രസ്ഥാനത്തിന്റെ ദേശീയ നേതാവായി.  അദ്ദേഹത്തിന്റെ പ്രസംഗ ചാതുര്യവും മൂര്‍ച്ചയുള്ള അടിമത്ത വിരുദ്ധ എഴുത്തുകളും വളരെ പെട്ടന്നു തന്നെ ജന ശ്രദ്ധ പിടിച്ചുപറ്റി.  അദ്ദേഹത്തിന്റെ ആത്മകഥയിലും, ഫ്‌റഡറിക്ക് ഡഗ്ലസ്സിന്റെ ജീവിത കഥയുടെ ആഖ്യാനം (നറേറ്റിവ് ഓഫ് ദി ലൈഫ് ഓഫ ഫ്‌റഡറിക്ക് ഡഗ്ലസ്സ്) അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ പ്രതികള്‍ വിറ്റഴിഞ്ഞ, ഒരമേരിക്കന്‍ അടിമ (ആന്‍ അമേരിക്കന്‍ സ്ല്‌ളേവ്) തുടങ്ങിയ പുസ്തകങ്ങള്‍ അടിമത്തത്തിനെതിരെ പൊരുതുന്നതില്‍ വളരെ സ്വാധീനം ചെലുത്തി. സ്ത്രീകളുടെ വോട്ടവകാശത്തിനു വേണ്ട ിയുള്ള ശ്രമത്തിന്  ഫ്ര്‍ഡറിക്ക ഡഗ്ലസ്സ് വളരെയധികം പിന്തുണ നല്‍കി.

ആയിരത്തി എണ്ണൂറ്റി മുപ്പത്തി ഒന്‍പതില്‍ ഡഗ്ലസ്സ് അനുമതിപത്രമുള്ള ഒരു  മിനിസ്റ്റര്‍ ആയി തീര്‍ന്നു. ഇത് അദ്ദേഹത്തിന്റെ വാഗ്‌വൈഭവത്തെ വികസിപ്പിച്ചെടുക്കുവാന്‍ സഹായിച്ചു. അതോടൊപ്പം അദ്ദേഹം കാര്യവിചാരകന്‍, സണ്ടെ സ്കൂള്‍ സൂപ്രണ്ട ിന്റെ് എന്നീ  പദവികളും അലങ്കരിച്ചു. ഒരിക്കല്‍ അദ്ദേഹം ന്യൂയോര്‍ക്കിലെ എല്‍മ എന്ന അണ്ട ര്‍ഗ്രൗണ്ട ് റെയില്‍വെ സ്‌റ്റേഷനില്‍ ഒരു പ്രസംഗം നടത്തുകയും ചെയ്തു.  അതുപോലെ ന്യൂബെഡ്‌ഫോര്‍ഡിലെ പല സംഘടനകളിലും അദ്ദേഹം അംഗമായിരുന്നു. അടിമത്തത്തിനെതിരെ അദ്ദേഹം ശക്തിയായി ആഞ്ഞടിച്ചു. അടിമത്തവിരുദ്ധ പോരാളിയായിരുന്ന വില്ല്യം ലോയിഡിന്റെ, ‘ദി ലിബറേറ്റര്‍’ എന്ന പത്രത്തിന്റെ വരിക്കാരാനായി.  അദ്ദേഹത്തില്‍ നിന്നാവേശം ഉള്‍ക്കൊണ്ട ് ഡഗ്ലസ്സ് പിന്നിട് ഇങ്ങനെ എഴുതി, “ അടിമത്തത്തെ ഇത്രമാത്രം വൈകാരികമായി വെറുത്ത വില്ല്യം ലോയിഡിന്റെ രുപഭാവങ്ങളോളം എന്നെ സ്വാധീനിച്ച മറ്റൊരു മുഖവും ഇല്ല.” തുടര്‍ന്നദ്ദേഹം എഴുതി, “അദ്ദേഹത്തിന്റെ പത്രം അത്രയ്‌ക്കെന്നെ സ്വാധീനിച്ചു ബൈവബിള്‍ കഴിഞ്ഞാല്‍ എന്റെ ഹൃദയത്തില്‍ അതിന് രണ്ട ാം സ്ഥാനമായിരുന്നു. ലിന്‍ എന്ന സ്ഥലത്ത് താമസിക്കുമ്പോള്‍ വാഹനയാത്രയില്‍ ഉണ്ട ായിരുന്ന വിവേചനത്തെ അദ്ദേഹം എതിര്‍ത്തു. അടിമകള്‍ക്കായി വേര്‍തിരിച്ചിരുന്ന റെയില്‍ കോച്ചില്‍ ഇരിക്കാന്‍ വിസമ്മതിച്ചതിന് ഡഗ്ലസ്സിനെയും സുഹൃത്തിനേയും പുറത്താക്കി.

പെട്ടന്നുണ്ട ായ പ്രശസ്തി ഡഗ്ലസ്സിനെയും അദ്ദേഹത്തിന്റെ വിശ്വസ്തരായ ഉപദേഷ്ടാക്കളേയും ഭയപ്പെടുത്തി. തന്റെ പഴയ ഉടമ, ഹ്യൂ ഓയിഡ്, അയാളുടെ ‘വസ്തുവിനെ” (പ്രോപ്രറ്റി) തിരികെ കൊണ്ടുപോകാന്‍ വന്നേക്കുമോ എന്ന് ഭയപ്പെട്ടു. അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍, പല അടിമകള്‍ക്കും അഭയമായി തീര്‍ന്ന ഐര്‍ലന്‍ഡിലേക്ക് പോകാന്‍ പ്രേരിപ്പിച്ചു. അങ്ങനെ ആയിരത്തി എണ്ണൂറ്റി നാല്പത്തിയഞ്ചില്‍,   ‘പൊട്ടേറ്റോ ഫാമിന്‍’ എന്ന പേരു കേട്ട ക്ഷാമം ഐര്‍ലന്‍ഡിനെ നേടിടുമ്പോള്‍ ഡഗ്ലസ്സ് ലിവര്‍പൂളില്‍ നിന്ന്  ഐര്‍ലന്‍ഡിലേക്ക് കപ്പല്‍ കയറി. അമേരിക്കന്‍ വര്‍ണ്ണ വിവേചനത്തില്‍ നിന്ന് രക്ഷപ്പെട്ട് ഐര്‍ലന്‍ഡിലെത്തിയ അദ്ദേഹം അവിടെ അനുഭവിച്ച സ്വാതന്ത്ര്യത്തില്‍ ആശ്ചര്യ‘രിതനായി ഇങ്ങനെ എഴുതി, “ആപത്തിന്റെ ആഴങ്ങളില്‍ നിന്ന് ഞാന്‍ യാത്ര തിരിച്ചിട്ട് പതിനൊന്നര ദിവസവും മൂവായിരം മയിലും താണ്ട ിയിരിക്കുന്നു. ഒരു ജനാധിപത്യ രാജ്യത്തായിരിക്കേണ്ട  ഞാന്‍ വന്നിരിക്കുന്നത് ഒരു രാജവാഴ്ചയുടെ കീഴിലാണ്. പ്രസന്നമായ അമേരിക്കയുടെ നീലാംബരത്തിനു പകരം, ഞാന്‍ എത്തിചേര്‍ന്നിരിക്കുന്നത് മൃദുവും, ചാര നിറമുള്ള മൂടല്‍ മഞ്ഞാല്‍ മൂടി നില്ക്കുന്ന മരതക സമാനമായ ദ്വീപിലാണ് (ഐര്‍ലന്‍ഡ്). അത്ഭുതംമെന്നു പറയട്ടെ ഞാന്‍ ഇപ്പോള്‍ ശ്വസിക്കുന്നുണ്ട്! അടിമ ഒരു മനുഷ്യനായിരിക്കുന്നു. ഞാന്‍ മറ്റുള്ളവരെപ്പോലെ മനുഷ്യനല്ലന്നോ,  അല്ലെങ്കില്‍ ആരെങ്കിലും ഞാന്‍ അവരുടെ അടിമയാണെന്ന അവകാശ വാദവുമായി വരുമെന്നോ,  അതുമല്ലെങ്കില്‍ ആരെങ്കിലും എന്നെ ശകാരിക്കുമോ എന്ന് കരുതി ഞാന്‍ ചുറ്റുപാടും യാതൊരു പ്രയോചനവും ഇല്ലാതെ തുറിച്ചു നോക്കുകയാണ്. എന്നാല്‍ ഞാനിപ്പോള്‍ ഒരു ടാക്‌സി ക്യാബിലാണ്, എന്റെ അടുത്തിരിക്കുന്നവര്‍ വെള്ളക്കാരാണ്. ഞങ്ങള്‍ ഒരേ ഹോട്ടലിലേക്കാണ് പോകുന്നത്, ഒരേ ഡോറിലൂടെയാണ് പ്രവേശിക്കുന്നത്. ഞങ്ങള്‍ ഒരേ മേശയിലിരുന്നാണ് ആഹാരം കഴിക്കുന്നത്. പക്ഷെ ആരും ഞങ്ങളെ അധിക്ഷേപിക്കാനില്ല. ഞാനെവിടെ തിരിഞ്ഞാലും എല്ലാവരും എന്നെ മറ്റു വെള്ളക്കാരോടെന്നതുപോലെ കരുണയോടും ബഹുമാനത്തോടെയുമാണ് പെരുമാറുന്നത്. ഞാന്‍ പള്ളിയില്‍ പോകുമ്പോള്‍ മൂക്ക് മേല്‍പ്പോട്ട് ചുളിച്ച് നിന്ദ്യമായി, “ഇവിടെ ഞങ്ങള്‍ക്ക് നിഗ്രോകളെ ആവശ്യമില്ലയെന്ന് ആരും പറയുന്നില്ല”

അടിമത്തം മനുഷ്യ മനസ്സുകളില്‍ അടിച്ചേല്‍പ്പിച്ച ആഘാതം തലമുറകളായി ഇന്നും തുടരുകയാണ്.  ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസിന്റെ കീഴിലുള്ള മൈനോരിട്ടി ഹെല്‍ത്ത് ഓഫിസിന്റെ കണക്കു പ്രകാരം, കറുത്ത വര്‍ക്ഷത്തില്‍ പെട്ട യുവാക്കളായിരിക്കും വെളുത്ത വര്‍ക്ഷത്തില്‍പെട്ടവരെക്കാള്‍ മാനസ്സിക വൈഷമ്യങ്ങള്‍ക്ക് സഹായം തേടുന്നത്. ഇവരിലാണ് അവരുടെ പ്രതിരൂപങ്ങളായ വെളുത്ത വര്‍ക്ഷക്കാരേക്കാള്‍ വിഷാദരോഗവും, നിരാശയും ജീവിതത്തിന് വിലയില്ലാ എന്ന തോന്നലുകളും ഉള്ളവരെ കണ്ടു വരുന്നത്. എന്നാല്‍ ജീവിതത്തിന്റെ ചിറകുകള്‍ പോയി ആത്മാവിനെ ചാരമാക്കിയ അവസ്ഥയില്‍ നിന്ന് സ്വാതന്ത്ര്യത്തിന്റെ അനന്തവിഹായസ്സില്‍ പറന്നു പൊന്തിയ ഫ്ര്‍ഡ്രിക്ക് ഡഗ്ലസ് എന്ന ഫീനിക്‌സ് പക്ഷി രക്ഷാമാര്‍ക്ഷമില്ലാതെ അസ്വാതന്ത്ര്യത്തിന്റെ ചങ്ങലകളില്‍ ബന്ധിക്കപ്പെട്ടു കിടക്കുന്നവരുടെ ചങ്ങലകളെ പൊട്ടിക്കാന്‍ കരുത്തു പകരുന്ന  ഒരു ചാലക ശക്തിയാണ്.

ചിന്താമൃതം
ചങ്ങലയുടെ ഒരറ്റം അവസാനം സ്വന്ത  കഴുത്തില്‍ മുറക്കപ്പെട്ടിരിക്കുകയാണെന്ന് മനസ്സിലാക്കാതെ ഒരുത്തനും മറ്റൊരു മനുഷ്യന്റെ കണങ്കാലില്‍ ചങ്ങല ഇടുവാന്‍ സാദ്ധ്യമല്ല. (ഫ്ര്‍ഡ്രിക്ക് ഡഗ്ലസ്)


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക