Image

മത്സരിക്കാനില്ലെന്ന് ഉമ്മന്‍ ചാണ്ടി; മത്സരിച്ചേ മതിയാകുവെന്ന് കെ.പി.സി.സി

കല Published on 10 March, 2019
മത്സരിക്കാനില്ലെന്ന് ഉമ്മന്‍ ചാണ്ടി; മത്സരിച്ചേ മതിയാകുവെന്ന് കെ.പി.സി.സി

ഉമ്മന്‍ചാണ്ടിയെ ലോക്സഭയില്‍ മത്സരിപ്പിക്കാനുള്ള കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്‍റെ സമര്‍ദ്ദം കൂടുതല്‍ ശക്തമാകുന്നു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് മുമ്പില്‍ ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാര്‍ഥിത്വത്തിനായി കെ.പി.സി.സി ശക്തമായി സമര്‍ദ്ദം ചെലുത്തും. ഇന്ന് ഡല്‍ഹിയില്‍ ചേരുന്ന സ്ക്രീനിംങ് കമ്മിറ്റിയില്‍ ഈ പേര് ചര്‍ച്ചയാക്കാനാണ് തീരുമാനം. 
എന്നാല്‍ ഇലക്ഷന് നില്‍ക്കാന്‍ താത്പര്യമില്ലെന്ന നിലപാടാണ് ഉമ്മന്‍ചാണ്ടിക്ക്. എന്നും സംസ്ഥാന രാഷ്ട്രീയം മാത്രം താത്പര്യമുണ്ടായിരുന്ന ഉമ്മന്‍ചാണ്ടിയെ ഡല്‍ഹിക്ക് വിടാനുള്ള അടവ് നയം പാര്‍ട്ടിക്കുള്ളില്‍ ഒരുങ്ങുന്നുണ്ടോ എന്ന് സംശയിക്കുന്നവരും നിരവധിയാണ്. 
ആലപ്പുഴയില്‍ കെ.സി വേണുഗോപാല്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെ ഷാനിമോള്‍ ഉസ്മാന് സാധ്യതയേറി. വടകര മണ്ഡലത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രനും തീരുമാനിച്ചിട്ടുണ്ട്. ടി.സിദ്ദിഖിനാണ് ഇവിടെ പരിഗണന. എന്നാല്‍ ആര്‍.എം.പി നേതാവ്  കെ.കെ രമ മത്സരിക്കുമെന്ന്  പ്രഖ്യാപിച്ചതോടെ അവരെ പിന്തുണയ്ക്കണമെന്ന താത്പര്യവും യുഡിഎഫില്‍ ഉയര്‍ന്നുവരുന്നുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക