Image

കോട്ടയത്ത്‌ പി ജെ ജോസഫിനെ വേണ്ടെന്ന്‌ കേരള കോണ്‍ഗ്രസ്‌ ജില്ലാ ഘടകം

Published on 11 March, 2019
കോട്ടയത്ത്‌ പി ജെ ജോസഫിനെ വേണ്ടെന്ന്‌ കേരള കോണ്‍ഗ്രസ്‌ ജില്ലാ ഘടകം

കോട്ടയം: കോട്ടയം മണ്ഡലത്തില്‍ യുഡിഎഫ്‌ സ്‌ഥാനാര്‍ത്ഥിയായി പി ജെ ജോസഫിനെ ആവശ്യമില്ലെന്ന്‌ കേരള കോണ്‍ഗ്രസ്‌ എം ജില്ലാ ഘടകം.

കോട്ടയത്ത്‌ പി ജെ ജോസഫ്‌ സ്വീകാര്യനല്ലെന്നും പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുക്കണമെന്നും ജില്ലാ ഘടകം പ്രസിഡന്റ്‌ സണ്ണി തെക്കേടം പറഞ്ഞു. ഈ ആവശ്യം പാര്‍ടി ചെയര്‍മാന്‍ കെ എം മാണിയെ അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞു.

കേരള കോണ്‍ഗ്രസിനുള്ള കോട്ടയം സീറ്റ്‌ പി ജെ ജോസിന്‌ നല്‍കുമെന്നുള്ള സൂചനകളെ തുടര്‍ന്നാണ്‌ ജില്ലാ ഘടകത്തിന്റെ ഇടപെടല്‍.

കേരള കോണ്‍ഗ്രസ്‌ രണ്ട്‌ സീറ്റാണ്‌ യുഡിഎഫില്‍ ആവശ്യപ്പെട്ടിട്ടുള്ളത്‌. എന്നാല്‍ അതിന്‌ സാധ്യതയില്ലാത്തതിനാല്‍ നിലവിലുള്ള കോട്ടയം സീറ്റ്‌ തങ്ങള്‍ക്ക്‌ വേണമെന്ന്‌പി ജെ ജോസഫ്‌ വിഭാഗംആവശ്യപ്പെട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക