Image

പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഉള്‍പ്പെടെ 2 പേരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു

Published on 11 March, 2019
  പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍  ഉള്‍പ്പെടെ 2 പേരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു

ശ്രീനഗര്‍:  ജയ്‌ഷെ മുഹമ്മദ്‌ ഭീകരനും പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ മുദസിര്‍ അഹമ്മദ്‌ ഖാന്‍ ഉള്‍പ്പെടെ രണ്ടു ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു.

ഇരുപത്തിമൂന്നുകാരനും ഇലക്‌ട്രീഷ്യനുമായ മുദസിറാണ്‌ 40 സിആര്‍പിഎഫ്‌ ജവാന്മാരുടെ വീരമൃത്യുവിന്‌ ഇടയാക്കിയ ആക്രമണം ഏകോപിപ്പിച്ചതെന്ന്‌ കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഏജന്‍സികള്‍ സ്ഥിരീകരിച്ചിരുന്നു.

ഞായറാഴ്‌ച ദക്ഷിണ കശ്‌മീരിലെ ത്രാല്‍ മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ മുദസിര്‍ അടക്കം മൂന്ന്‌ ഭീകരര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ വ്യക്തമാക്കി.

ഞായറാഴ്‌ച അര്‍ധരാത്രിയോടെയാണ്‌ ഭീകരരുടെ ഒളിത്താവളത്തിനു നേരെ സൈന്യം ആക്രമണം നടത്തിയത്‌.

ആക്രമണത്തില്‍ മുഹമ്മദ്‌ ഭായി എന്നറിയപ്പെടുന്ന മുദാസിര്‍ അടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടു. മൂവരുടെയും മൃതശരീരം തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞുവെന്നാണ്‌ റിപ്പോര്‍ട്ട്‌.

പുല്‍വാമയില്‍ ആക്രമണം നടത്തിയ ചാവേര്‍ ആദില്‍ അഹമ്മദ്‌ ദറുമായി മുദാസിര്‍ നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.

ആക്രമണത്തിന്‌ ഉപയോഗിച്ച വാഹനവും സ്‌ഫോടക വസ്‌തുക്കളും കൈമാറിയത്‌ ഇയാളാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക