തിരുവനന്തപുരം: സി-ഡിറ്റ് (സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് ഓഫ് ഇമ്മേജിംഗ് ടെക്നോളജി) രജിസ്റ്റാര്‍ തസ്തികയില്‍ എം.പിയും ഹരിത കേരള മിഷന്റെ വൈസ് ചെയര്‍മാനുമായ ടി.എന്‍.സീമയുടെ ഭര്‍ത്താവ് ജി. ജയരാജിന് റിട്ടയര്‍ ചെയ്ത ശേഷം സര്‍വ്വീസ് നീട്ടിക്കൊടുത്തതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍വീസ് നീട്ടിയത് തിരഞ്ഞെടുപ്പ് കാലത്ത് സി-ഡിറ്റിനെ ദുരുപയോഗപ്പെടുത്താനാണെന്നും അദ്ദേഹം പറഞ്ഞു.
സി-ഡിറ്റ് എന്നത് സര്‍ക്കാരിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്കുന്ന സ്ഥാപനമാണ്. തിരഞ്ഞെടുപ്പ് കാലത്ത് ഇടതു മുന്നണിക്കു വേണ്ടി സി-ഡിറ്റിനെ ദുരുപയോഗപ്പെടുത്താനാണ് റജിസ്ട്രാര്‍ സ്ഥാനത്ത് സര്‍വീസ് നീട്ടിക്കൊടുത്തത്. ജയരാജിന്റെ തന്നെ അപേക്ഷയിലാണ് സര്‍വീസ് നീട്ടിക്കൊടുത്തത്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ബന്ധുക്കള്‍ക്കും സ്വന്തക്കാര്‍ക്കും ഉന്നത സ്ഥാനങ്ങള്‍ പതിച്ചു നല്‍കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിതെന്നും ചെന്നിത്തല ആരോപിച്ചു.