Image

ബംഗാളിലെ കോണ്‍ഗ്രസ് നേതാവ് ദീപ ദാസ് മുന്‍ഷി ബിജെപിയിലേക്ക്

Published on 12 March, 2019
ബംഗാളിലെ കോണ്‍ഗ്രസ് നേതാവ് ദീപ ദാസ് മുന്‍ഷി ബിജെപിയിലേക്ക്

കൊല്‍ക്കത്ത : ബംഗാളിലെ കോണ്‍ഗ്രസ് നേതാവ് ദീപ ദാസ് മുന്‍ഷി ബിജെപിയിലേക്ക് ചേക്കേറുന്നു. റായ് ഗഞ്ചില്‍ സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് നീക്കം. സിപിഎം - കോണ്‍ഗ്രസ് നീക്കുപോക്കിനെ തുടര്‍ന്നാണ് ദീപയ്ക്ക് സീറ്റ് ലഭിക്കാതിരുന്നത്. ഇവര്‍ റായ്ഗഞ്ചില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ചേക്കും. അന്തരിച്ച മുന്‍ കേന്ദ്ര മന്ത്രി പ്രിയരഞ്ജന്‍ ദാസ് മുന്‍ഷിയുടെ ഭാര്യയാണ് ദീപ.

പശ്ചിമ ബംഗാളില്‍ ആറ് സീറ്റുകളില്‍ കോണ്‍ഗ്രസ്-സിപിഎം ധാരണ ഉണ്ടായിരുന്നു. അതിലുള്‍പ്പെട്ടതാണ് റായ്ഗഞ്ച്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക