ചിക്കാഗോ: ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ ഹൂസ്റ്റണില്‍ വെച്ച് നടക്കുന്ന പതിനഞ്ചാമത്
ഫൊക്കാനാ കണ്‍വെന്‍ഷന്റെ കിക്ക്ഓഫ് ചിക്കാഗോ ക്നാനായ കമ്യൂണിറ്റി ഹാളില്‍
വെച്ച് നിറഞ്ഞുനിന്ന പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ നടന്നു. തികച്ചും
കേരളത്തനിമയിലും പാരമ്പര്യത്തിലും ഊന്നി നില്ക്കുന്ന കണ്‍വെന്‍ഷനായിരിക്കും
ഇതെന്ന് കിക്ക്ഓഫ് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് നാഷണല്‍ പ്രസിഡന്റ് ജി.കെ.
പിള്ള പറഞ്ഞു.
അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ആവേശകരമായ
പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കണ്‍വെന്‍ഷനിലേക്ക് എല്ലാവരേയും സ്വാഗതം
ചെയ്യുന്നതായി അദ്ദേഹം അറിയിച്ചു.
ഫൊക്കാനാ സ്ഥാപക പ്രസിഡന്റ് ഡോ.
അനിരുദ്ധന്, നാഷണല്‍ വൈസ് പ്രസിഡന്റ് അഗസ്റ്റ്യന്‍ കരിംകുറ്റിയില്‍, ജോ.
സെക്രട്ടറി ഡോ. രാജന് വര്‍ഗീസ്, ജോ. ട്രഷറര്‍ വര്‍ഗീസ് പാലമലയില്‍, നാഷണല്‍
കമ്മിറ്റി പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ എന്നിവര്‍ കണ്വെന്ഷന്
പരിപാടികള്‍ വിശദീകരിച്ചുകൊണ്ട് സംസാരിച്ചു.
ഫൊക്കാന കണ്‍വെന്‍ഷനില്‍
പങ്കെടുക്കുന്നവരെ സദസിന് പരിചയപ്പെടുത്തി രജിസ്ട്രേഷന് സ്വീകരിച്ചുകൊണ്ട്
ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്മാന് ശ്രീമതി മറിയാമ്മ പിള്ള തുടര്‍ന്ന്
പ്രസംഗിച്ചു. യോഗത്തില്‍ മിഡ്വെസ്റ്റ് റീജിയന് വൈസ് പ്രസിഡന്റ് ടോമി
അമ്പേനാട്ട് അധ്യക്ഷതവഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട്
ഫ്രാന്‍സീസ് കിഴക്കേക്കുറ്റ്, സൈമണ്‍ പള്ളിക്കുന്നേല്‍, ലെജി പട്ടരുമഠം, ജോര്‍ജ്
ചക്കാലത്തൊട്ടിയില്‍, ജോഷി വള്ളിക്കളം, ജയിംസ് കട്ടപ്പുറം, ജോര്‍ജ് പണിക്കര്‍,
എബി റാന്നി, ജെസ്സി റിന്‍സി, ലീലാ ജോസഫ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
മിഡ്വെസ്റ്റ് റീജിയന് ജോയിന്റ് സെക്രട്ടറി ബ്രിജീറ്റ് ജോര്‍ജ് നന്ദി പറഞ്ഞു.
സന്തോഷ് നായര്‍ എം.സിയായിരുന്നു.