Image

ക്ഷേത്രത്തിലേക്ക്‌ നടവരവായി ലഭിച്ചത്‌ ഓള്‍ഡ്‌ മങ്കിന്‍റെ 101 കുപ്പികള്‍

Published on 17 March, 2019
ക്ഷേത്രത്തിലേക്ക്‌ നടവരവായി ലഭിച്ചത്‌ ഓള്‍ഡ്‌ മങ്കിന്‍റെ 101 കുപ്പികള്‍

കൊല്ലം :  ക്ഷേത്രത്തിലേക്ക്‌ നടവരവായി ലഭിച്ചത്‌ ഓള്‍ഡ്‌ മങ്കിന്‍റെ 101 കുപ്പികള്‍. ഇത്തരം വിചിത്രമായ ആചാരം നടക്കുന്നത്‌ കൊല്ലം ജില്ലയിലെ ദുര്യോധന ക്ഷേത്രത്തിലാണ്‌.

ഇന്ത്യയിലെ തന്നെ ഏക ദുര്യോധന ക്ഷേത്രമാണ്‌ കൊല്ലം ജില്ലയിലെ പോരുവഴി പെരുവിരുതി മലനട. ക്ഷേത്രത്തില്‍ മാര്‍ച്ച്‌ 22 ന്‌ നടക്കുന്ന ഉത്സവാഘോഷത്തിന്‌ മുന്നോടിയായി കിട്ടിയ നടവരവില്‍ ഏറ്റവും ശ്രദ്ധേയമായത്‌ മദ്യ കുപ്പികളാണ്‌.

സംഭവത്തെക്കുറിച്ച്‌ കിരണ്‍ ദീപു എന്ന യുവാവ്‌ എഴുതിയ ഫേസ്‌ബുക്ക്‌ പോസ്റ്റാണ്‌ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്‌.

1954 ല്‍ ഉത്‌പാദനം തുടങ്ങിയ 42.8 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ ഓള്‍ഡ്‌ മങ്ക്‌ ക്ഷേത്രത്തിലെ നടവരവായതിന്‌ പിന്നില്‍ പല കഥകളും പ്രചരിക്കുന്നുണ്ട്‌. ഇവിടെ കൌരവരില്‍ ദുര്യോധനന്‍ മുതല്‍ ദുശ്ശളവരെ 101 പേര്‍ക്കും മലനട ഗ്രാമത്തില്‍ ക്ഷേത്രങ്ങളുണ്ട്‌. ഈ 101 പേര്‍ക്കായാണ്‌ 101 കുപ്പി റം കാഴ്‌ചവെക്കുന്നത്‌.
പാണ്ഡവരെ ഇല്ലാതാക്കാന്‍ ഇറങ്ങിത്തിരിച്ച ദുര്യോധനന്‌ മലനടയിലെത്തിയപ്പോള്‍ ദാഹം തോന്നി. അടുത്തുള്ള വീട്ടിലെത്തി വെള്ളം ചോദിച്ചപ്പോള്‍ വീട്ടുകാരി കള്ളാണ്‌ നല്‍കിയത്‌. ഇത്തരത്തില്‍ പല കഥകളും പ്രചരിക്കുന്നുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക