Image

ഭരതം ജീവകാരുണ്യ നൃത്തസന്ധ്യ മാര്‍ച്ച് 30 ശനിയാഴ്ച്ച

പി ഡി ജോര്‍ജ് നടവയല്‍ Published on 17 March, 2019
ഭരതം ജീവകാരുണ്യ നൃത്തസന്ധ്യ മാര്‍ച്ച് 30 ശനിയാഴ്ച്ച
ഫിലഡല്‍ഫിയ: പ്രശസ്ത നൃത്താദ്ധ്യാപികയും നര്‍ത്തകിയുമായ നിമ്മീദാസ്സ് നേതൃത്വം നല്‍കുന്ന ഭരതം ഡാന്‍സ് അക്കാഡമിയുടെ 21-ാം വാര്‍ഷികം, ജീവകാരുണ്യസന്ധ്യയായ് ഫിലഡല്‍ഫിയയില്‍ ആഘോഷിക്കുന്നു. മാര്‍ച്ച് 30 ശനിയാഴ്ച്ച വൈകുന്നേരം 3  മണിമുതല്‍ 9 മണിവരെ ഫിലഡല്‍ഫിയാ ക്ലീന്‍ ലൈഫ് തീയേറ്ററിലാണ് ജീവകാരുണ്യ വിഭവ സമാഹരണ ദൗത്യത്തോടെ ഭരതം വാര്‍ഷികം (10100 Jamison Ave, Philadelphia, PA 19116).

നിമ്മീ ദാസ്സിന്റെ ശിഷ്യനിര ചിട്ടപ്പെടുത്തി അവതരിപ്പിക്കുന്ന ഭരത നാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടി നൃത്തങ്ങള്‍, സിനിമാറ്റിക് ഡാന്‍സുകള്‍, ഗാനങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി കലായിനങ്ങളുടെ നദീ പ്രവാഹങ്ങളാæം ഭരതം ഡാന്‍സ് അക്കാഡമിയുടെ 21-ാം വാര്‍ഷികം. ഭരതമുനിയുടെ നാട്യശാസ്ത്രതത്വ പാഠ്യോത്സുകയായ് നിമ്മി ദാസ് പുലര്‍ത്തുന്ന നൃത്തോപാസ്സന കഴിഞ്ഞ 21 വര്‍ഷങ്ങളായി ഫിലഡല്‍ഫിയ കേന്ദ്രീകരിച്ച്‌വലിയൊരു ശിഷ്യസമ്പത്തിനെയാണ് സൃഷ്ടിച്ചിരിക്കുന്നത്. യുവദീപ്തിയാളുന്ന 21-ാം ഭരതം ജീവകാരുണ്യ നൃത്തസന്ധ്യയിലേക്ക് സംഘാടകരായ കലാകാരികളും കലാകാരന്മാരും എല്ലാസഹൃദയരെയും ക്ഷണിക്കുന്നു.

ജൂലയ് ആറാം തീയതി ശനിയാഴ്ച്ച വൈæന്നേരം 3 മണി മുതല്‍ 9 മണിവരെ ഫിലഡല്‍ഫിയാ ക്ലീന്‍ ലൈഫ് തീയേറ്ററില്‍ ഭരതം ഡാന്‍സ് അക്കാഡമിയുടെ രണ്ടാഘട്ട നൃത്താര്‍ച്ചനയുണ്ട്. “അര്‍ബുദരോഗ നിരാലംബര്‍ക്ക് സാന്ത്വനമാകുന്ന ക്യാന്‍സര്‍ അവയര്‍നെസ്സ് പ്രോഗ്രാമായിട്ടാണ്’ രണ്ടാം ഘട്ട നൃത്താര്‍ച്ചന ഭരതം ഡാന്‍സ് അക്കാഡമി രൂപകന്ന ചെയ്യുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക