Image

ഒമ്പതു മിനിട്ടിനുള്ളില്‍ മാതാവ് ജന്മം നല്‍കിയത് 6 കുട്ടികള്‍ക്ക്

പി.പി.ചെറിയാന്‍ Published on 18 March, 2019
ഒമ്പതു മിനിട്ടിനുള്ളില്‍ മാതാവ് ജന്മം നല്‍കിയത് 6 കുട്ടികള്‍ക്ക്
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലുള്ള ഒരു യുവതി 9 മിനിട്ടിനുള്ളില്‍ ആറ് കുട്ടികള്‍ക്ക് ജന്മം നല്‍കി.
മാര്‍ച്ച് 15 വെള്ളിയാഴ്ച ടെക്‌സസ് വുമന്‍സ് ഹോസ്പിറ്റലില്‍ തെല്‍മ ചിയാക്കയാണ് നാലു ആണ്‍കുട്ടികള്‍ക്കും, രണ്ടു പെണ്‍കുട്ടികള്‍ക്കും ജന്മം നല്‍കിയത്.

12 ഔണ്‍സ് മുതല്‍ 2 പൗണ്ടുവരെ തൂക്കം ഉള്ള കുട്ടികള്‍ ആറു പേരും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

നിറയാ നാറ്റല്‍ ഇന്റിന്‍സീവ് കെയര്‍ യൂണിറ്റില്‍ കുട്ടികള്‍ക്ക് വിദഗ്ദ ചികിത്സ നല്‍കികൊണ്ടിരിക്കുന്നതായും അറിയിപ്പില്‍ പറയുന്നു.

4.7 ബില്യന്‍ പ്രസവത്തില്‍ ഒരു മാത്രമാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് അമേരിക്കന്‍ കോളേജ് ഗൈനക്കോളജി വിഭാഗം പറയുന്നു.

മാസം തികയാതെയായിരിക്കും ഇത്തരം പ്രസവങ്ങള്‍ നടക്കുന്നതെന്നും, എത്ര വിദഗ്ദ ചികിത്സ നല്‍കിയാലും കുട്ടികളെ രക്ഷിക്കുക അസാധ്യമായിരിക്കുമെന്നും, അങ്ങനെ ജീവിച്ചാല്‍ പോലും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പറയുന്നു.

ഒന്നോ രണ്ടോ ഇത്തരം പ്രസവങ്ങളാണ് അമേരിക്കയില്‍ ഒരു വര്‍ം നടക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഒമ്പതു മിനിട്ടിനുള്ളില്‍ മാതാവ് ജന്മം നല്‍കിയത് 6 കുട്ടികള്‍ക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക