Image

കോ​ണ്‍​ഗ്ര​സി​നു തി​രി​ച്ച​ടി; മ​ക​നു പി​ന്നാ​ലെ മ​ഹാ​രാ​ഷ്ട്ര പ്ര​തി​പ​ക്ഷ നേ​താ​വും രാ​ജി​വ​ച്ചു

Published on 19 March, 2019
കോ​ണ്‍​ഗ്ര​സി​നു തി​രി​ച്ച​ടി; മ​ക​നു പി​ന്നാ​ലെ മ​ഹാ​രാ​ഷ്ട്ര പ്ര​തി​പ​ക്ഷ നേ​താ​വും രാ​ജി​വ​ച്ചു
മും​ബൈ: മ​ഹാ​രാ​ഷ്ട്ര പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ധാ​കൃ​ഷ്ണ വി​ഖെ പാ​ട്ടി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് സ്ഥാ​നം രാ​ജി​വ​ച്ചു. വി​ഖെ​യു​ടെ മ​ക​ന്‍ ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു ദി​വ​സ​ങ്ങ​ള്‍ പി​ന്നി​ടു​ന്പോ​ഴാ​ണ് വി​ഖെ​യു​ടെ​യും രാ​ജി. ധാ​ര്‍​മി​ക​ത​യു​ടെ പേ​രി​ലാ​ണ് രാ​ജി​യെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് എ​ഴു​തി​യ ക​ത്തി​ല്‍ വി​ഖെ ചൂ​ണ്ടി​ക്കാ​ട്ടി.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ വി​ഖെ​യു​ടെ തീ​രു​മാ​നം കോ​ണ്‍​ഗ്ര​സി​നു വ​ന്‍ തി​രി​ച്ച​ടി​യാ​ണ്. അ​ടു​ത്തി​ടെ വി​ഖെ​യു​ടെ മ​ക​ന്‍ സു​ജ​യ് വി​ഖെ കോ​ണ്‍​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ വി​ഖെ പാ​ട്ടി​ല്‍ എ​ന്‍​സി​പി അ​ധ്യ​ക്ഷ​ന്‍ ശ​ര​ദ് പ​വാ​റി​നെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി. അ​ഹ​മ്മ​ദ്ന​ഗ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ സു​ജ​യ് ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​കു​മെ​ന്നാ​ണു സൂ​ച​ന. മ​ക​നു​വേ​ണ്ടി പ്ര​ചാ​ര​ണ​ത്തി​ന് ഇ​റ​ങ്ങി​ല്ലെ​ന്ന് വി​ഖെ പാ​ട്ടി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞി​രു​ന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക