Image

തെരഞ്ഞെടുപ്പ്; മത്സരിക്കുന്ന കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കുന്നതെന്ന് ശ്രീധരന്‍പിള്ള

Published on 20 March, 2019
തെരഞ്ഞെടുപ്പ്; മത്സരിക്കുന്ന കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കുന്നതെന്ന് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള.

തെരഞ്ഞെടുപ്പ് സംബന്ധിച്ച്‌ പ്രചരിക്കുന്ന അഭ്യുഹങ്ങള്‍ക്ക് മറുപടിയില്ലെന്നും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ആര്‍എസ്‌എസ് ഇടപെടല്‍ ഉണ്ടായോ എന്ന് അവരോട് ചോദിക്കണമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. പത്തനംതിട്ടയില്‍ നിന്നു ശ്രീധരന്‍പിള്ള മത്സരിക്കുമെന്ന തരത്തില്‍ സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടി നേതൃത്വം ശ്രീധരന്‍പിള്ളയോട് മാറി നില്‍ക്കണമെന്ന് ആവശ്യപ്പെട്ടതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

അതേസമയം, പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ഥിയായേക്കുമെന്ന തരത്തിലും സൂചനയുണ്ട്. എന്നാല്‍, ദേശീയ ശ്രദ്ധ നേടിയ മണ്ഡലത്തില്‍ മത്സരിക്കാനുള്ള താത്പര്യം ശ്രീധരന്‍പിള്ള ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നതായും എന്നാല്‍ സുരേന്ദ്രനുവേണ്ടി വ്യാപകമായ പ്രചാരണം തുടങ്ങിയതോടെ ശ്രീധരന്‍പിള്ള സ്ഥാനം വേണ്ടെന്ന് വെച്ചെന്നുമാണ് അറിയുന്നത്.

ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് കേന്ദ്ര നേതൃത്വം അംഗീകാരം നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയാണ് സംസ്ഥാന നേതൃത്വവുമായുള്ള ചര്‍ച്ചക്ക് ശേഷം പട്ടിക തയ്യാറാക്കിയത്. നാളെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക