Image

ഡിട്രോയ്റ്റ് മാര്‍ത്തോമ്മാ സഭയുടെ പുതിയ കോണ്‍ഗ്രിറ്റിഗേഷന് സിനഡിന്റെ അനുമതി

പി.പി. ചെറിയാന്‍ Published on 23 March, 2019
ഡിട്രോയ്റ്റ് മാര്‍ത്തോമ്മാ സഭയുടെ പുതിയ കോണ്‍ഗ്രിറ്റിഗേഷന് സിനഡിന്റെ അനുമതി
ഡിട്രോയിറ്റ് : ട്രോയ്, സ്‌റ്റെര്‍ലിങ് ഹൈട്‌സ്, വാറന്‍, മകോംബ്, ടൗണ്‍ഷിപ്പ് ഷെല്‍ബി എന്നീ പ്രദേശങ്ങളില്‍ നിന്നുള്ള മാര്‍ തോമ്മാ സഭാ വിശ്വാസികള്‍ക്ക് സൗകര്യപ്രദമായി ഒന്നിച്ചു ആരാധിക്കുന്നതിനും കൂടി വരുന്നതിനും ഒരു പുതിയ കോണ്‍ഗ്രിയേഷന്‍ അഭിവന്ദ്യ ഡോ  ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത അനുവദിച്ചു നല്‍കി .
ഡിട്രോയിറ്റ് മാര്‍ത്തോമാ ഇടവകാംഗങ്ങള്‍ ഉള്‍പ്പെടെ നാല്പത്തിയൊന്പതു പേര്‍  പുതിയ ഇടവക അനവധിക്കണമെന്നാവശ്യപ്പെട്ട് ഒപ്പിട്ടു നല്‍കിയ അപേക്ഷ കഴിഞ്ഞ മാസം കൂടിയ സഭാ സിനഡ് പരിശോധിച്ചു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അംഗീകരിക്കുകയായി രുന്നു. സെന്റ്  ജോണ്‍സ്  മാര്‍ത്തോമ്മാ കോണ്‍ഗ്രിഗേഷന്‍ മിഷിഗണ്‍ എന്നാണ് പുതിയ ദേവാലയത്തിന് നല്‍കിയിരിക്കുന്ന പേര്.

ഏപ്രില്‍ മാസം ഏഴു ഞായാറാഴ്ച ഇവാന്‍സ്‌വുഡ് ചര്‍ച്ചില്‍ ( 2601 E Square lake Rd. Troy 48085) രാവിലെ 8.30 ന് പ്രഥമ  വിശുദ്ധ കുര്‍ബാന ശുശ്രുഷ അര്‍പ്പിക്കും .അമേരിക്കയില്‍ ജനിച്ചുവളര്‍ന്നു സഭാ ശുശ്രുഷയില്‍ പ്രവേശിച്ച റവ ക്രിസ്റ്റഫര്‍ ഡാനിയേല്‍ അച്ച നാണു പുതിയ കോണ്‍ഗ്രിഗേഷന്റെ  ചുമതല നല്‍കിയിരിക്കുന്നത്. 


ഡിട്രോയ്റ്റ് മാര്‍ത്തോമ്മാ സഭയുടെ പുതിയ കോണ്‍ഗ്രിറ്റിഗേഷന് സിനഡിന്റെ അനുമതി
ഡിട്രോയ്റ്റ് മാര്‍ത്തോമ്മാ സഭയുടെ പുതിയ കോണ്‍ഗ്രിറ്റിഗേഷന് സിനഡിന്റെ അനുമതി
Join WhatsApp News
Observation 2019-03-24 19:53:41
Expanding the business !!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക