Image

മൂന്ന് മാസം ജയിലില്‍ കിടക്കേണ്ടി വന്നാലും ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കില്ലെന്ന് ഷാഫി പറമ്ബില്‍

Published on 23 March, 2019
മൂന്ന് മാസം ജയിലില്‍ കിടക്കേണ്ടി വന്നാലും ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കില്ലെന്ന് ഷാഫി പറമ്ബില്‍
കൊച്ചി: വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ മുരളിധരനെ പ്രഖ്യാപിച്ചതിന് പിന്നാലെ സിപിഎം സ്ഥാനാര്‍ത്ഥി പി ജയരാജനെതിരെ ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിക്കില്ലെന്ന് കോണ്‍ഗ്രസ് എം.എല്‍.എ ഷാഫി പറമ്ബില്‍. പാര്‍ലമെന്റ് കാലന്മാര്‍ക്ക് ഇരിക്കാനുള്ള ഇടമല്ലെന്നായിരുന്നു ഷാഫി പറമ്ബില്‍ ജയരാജനെ ഉദ്ദേശിച്ച്‌ പറഞ്ഞത്. ഇതിനെതിരെ ജയരാജന്‍ വക്കീല്‍ നോട്ടാസ് അയച്ചെങ്കിലും പരാമര്‍ശം പിന്‍വലിക്കില്ലെന്ന് ഷാഫി പറഞ്ഞു. എന്നാല്‍ 3 മാസം ജയിലില്‍ കിടക്കേണ്ടി വന്നാലും 30 കൊല്ലം കൊണ്ടും പോസ്റ്റ് പിന്‍വലിക്കില്ലെന്ന് ഷാഫി പറമ്ബില്‍ പറഞ്ഞു. ദിവസം കൊണ്ടല്ല 30 കൊല്ലം കൊണ്ടും അത് പിന്‍വലിക്കില്ല. അതിന്റെ പേരില്‍ 3 മാസം ഉള്ളില്‍ കിടന്നാലും വേണ്ടില്ല. അത് എന്നെ ഉദ്ദേശിച്ചാണ്. എന്നെ തന്നെ ഉദ്ദേശിച്ചാണ്. എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്ന് പറഞ്ഞത് പോലായി. കാലന്മാര്‍ക്കിരിക്കാനുള്ള ഇടമല്ല പാര്‍ലിമെന്റ് എന്ന് ഞാന്‍ പോസ്റ്റിട്ടത് തന്നെ പറ്റിയാണ് എന്ന് ശ്രീ ജയരാജനും വക്കീലിനും പോലും തോന്നീട്ടുണ്ടേല്‍ ബാക്കിയുള്ളവരുടെ കാര്യം പറയാനുണ്ടോ ?ഫെയ്സ്ബുക്ക് പോസ്റ്റ് മൂന്ന് ദിവസത്തിനകം പിന്‍വലിച്ച്‌ ഖേദം പ്രകടിപ്പിക്കണം എന്നാണ് വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നത്.
Join WhatsApp News
അഭിപ്രായം ONE way അല്ല 2019-03-23 10:05:12
Many people think; they have the right to express their opinion. Nothing wrong with that so far. But when they think others have to listen to it, the problem starts.
Remember! Your opinion is subject to criticism, can be ignored, you may be made fun off. Above all; it might reveal your Ignorance too…
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക