രാഹുലിനോട് മത്സരിച്ച് അമേഠിയില്‍ പരാജയപ്പെട്ട വ്യക്തിയാണ് സ്മൃതി. എന്നാല്‍ ഇക്കുറി താന്‍ പരാജയപ്പെടില്ല എന്ന ഉറച്ച പ്രതീക്ഷയിലാണ് അമേഠിയില്‍ രാഹുലിനെതിരെ ഇറങ്ങാന്‍ സ്മൃതിയും തീരുമാനിച്ചത്. അപ്പോഴാണ് രാഹുല്‍ വയനാട്ടിലേക്ക് മത്സരിക്കുന്നതായി വാര്‍ത്ത എത്തുന്നത്.
നിലവില്‍ യുഡിഎഫിന്റെ കുത്തുക മണ്ഡലമാണ് വയനാട്. ബിഡിജെഎസിനാണ് എന്‍ഡിഎ മുന്നണിയില്‍ വയനാട്ടിലെ സീറ്റ്. എന്നാല്‍ രാഹുല്‍ എത്തുകയാണെങ്കില്‍ ബിജെപി നേരിട്ട് വയനാട്ടില്‍ മത്സരിക്കുമെന്നാണ് അറിയുന്നത്.
രാഹുലിനെതിരെ സ്മൃതിയെ തന്നെ നിര്‍ത്താനാണ് ബിജെപി ആലോചിക്കുന്നത്. അമേഠിയില്‍ തോല്‍ക്കുമെന്ന ഭയമാണ് രാഹുലിനെന്നും ഇക്കാര്യം ജനങ്ങളോട് വ്യക്തമാക്കാന്‍ സ്മൃതി തന്നെ വയനാട്ടില്‍ മത്സരിക്കണമെന്നുമാണ് ബിജെപി നേതൃത്വം പറയുന്നത്.