Image

കോടതിവരെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കാറുണ്ട്‌' വി.വി പാറ്റ്‌ എണ്ണമെന്ന ആവശ്യം തള്ളിയ തെരഞ്ഞെടുപ്പ്‌ കമ്മീഷനോട്‌ സുപ്രീം കോടതി

Published on 25 March, 2019
കോടതിവരെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കാറുണ്ട്‌' വി.വി പാറ്റ്‌ എണ്ണമെന്ന ആവശ്യം തള്ളിയ തെരഞ്ഞെടുപ്പ്‌ കമ്മീഷനോട്‌ സുപ്രീം കോടതി


ന്യൂദല്‍ഹി: 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഫലം പ്രഖ്യാപിക്കുന്നതിനു മുമ്പ്‌ 50% വി.വി. പാറ്റ്‌ എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യത്തിനെതിരായ തെരഞ്ഞെടുപ്പു കമ്മീഷന്‍ നിലപാടിനെ ചോദ്യം ചെയ്‌ത്‌ സുപ്രീം കോടതി. ജുഡീഷ്യറി അടക്കം എല്ലാ സ്ഥാപനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കണമെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജന്‍ ഗോഗോയ്‌ വ്യക്തമാക്കി.

മെച്ചപ്പെടുത്തലിന്‌ എല്ലായ്‌പ്പോഴും സാധ്യത ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. എന്തുകൊണ്ടാണ്‌ വി.വിപാറ്റ്‌ എണ്ണണമെന്ന നിര്‍ദേശം എതിര്‍ക്കുന്നതെന്ന്‌ വ്യക്തമാക്കി സത്യവാങ്‌മൂലം സമര്‍പ്പിക്കാനും തെരഞ്ഞെടുപ്പ്‌ കമ്മീഷനോട്‌ കോടതി നിര്‍ദേശിച്ചു.

ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജന്‍ ഗോഗോയ്‌, ജസ്റ്റിസ്‌ ദീപക്‌ ഗുപ്‌ത എന്നിവരുള്‍പ്പെട്ട ബെഞ്ചാണ്‌ ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്‌. വ്യാഴാഴ്‌ച നാല്‌ മണിക്കു മുമ്പ്‌ സത്യവാങ്‌മൂലം സമര്‍പ്പിക്കാനാണ്‌ നിര്‍ദേശം.

തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ പ്രോട്ടോക്കോളും നടപടി ക്രമങ്ങളും ഒക്കെ കൃത്യമായി നവീകരിച്ചിരുന്നു എങ്കില്‍ വിവിപാറ്റ്‌ നിര്‍ബന്ധമാക്കാന്‍ സുപ്രീംകോടതിക്ക്‌ എന്തുകൊണ്ട്‌ ഇടപെടേണ്ടി വന്നുവെന്നും ചീഫ്‌ ജസ്റ്റിസ്‌ ചോദിച്ചു.

50 ശതമാനം വി.വി. പാറ്റ്‌ എണ്ണുന്നതിലൂടെ ഫല പ്രഖ്യാപനത്തില്‍ പരമാവധി നാലു മണിക്കൂര്‍ കാലതാമസം മാത്രമേ ഉണ്ടാകൂ എന്നു ഹരജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക