കൊച്ചി: അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത വീട്ടമ്മയെ വെടിവെച്ചുകൊല്ലാന്‍ ശ്രമം. കൊച്ചി കുമ്പളങ്ങിയിലാണ് സംഭവം. താടിയെല്ലിന് വെടിയേറ്റ വീട്ടമ്മയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് കുമ്പളങ്ങി സ്വദേശി എഴുപത്തിയാറുകാരനായ സി.വി. ജോസഫിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ജോസഫ് അപമര്യാദയായി പെരുമാറിയ കാര്യം ബന്ധുക്കളോട് പരാതിപ്പെട്ടതില്‍ പ്രകോപിതനായി ജോസഫ് വെടിവച്ചുവെന്നാണ് വീട്ടമ്മയുടെ പരാതി