Image

ചിക്കാഗോയില്‍ നോമ്പുകാല ധ്യാനവും കാതോലിക്കാദിനാചരണവും

ജോയിച്ചന്‍ പുതുക്കുളം Published on 02 April, 2019
ചിക്കാഗോയില്‍ നോമ്പുകാല ധ്യാനവും കാതോലിക്കാദിനാചരണവും
ചിക്കാഗോ: ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ഏപ്രില്‍ ആറാംതീയതി ശനിയാഴ്ച വൈകിട്ട് 4 മണി മുതല്‍ ലുഫ്കിന്‍ (ടെക്‌സസ്) സെന്റ് തോമസ് ഇടവക വികാരി റവ.ഫാ. മാത്യൂസ് ജോര്‍ജ് നോമ്പുകാല ധ്യാനം നയിക്കുന്നു. ഇടവക വികാരി റവ.ഫാ. ഡാനിയേല്‍ ജോര്‍ജ് എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നു. തുടര്‍ന്ന് 6.30-നു സന്ധ്യാനമസ്കാരവും ഉണ്ടായിരിക്കും. കഞ്ഞി നേര്‍ച്ചയോടുകൂടി പരിപാടികള്‍ സമാപിക്കും.

ഏപ്രില്‍ ഏഴാം തീയതി ഞായറാഴ്ച രാവിലെ 8.30-നു കാതോലിക്കാ ദിനാഘോഷങ്ങളുടെ ഭാഗമായി വികാരി ഫാ. ഡാനിയേല്‍ ജോര്‍ജ് പതാക ഉയര്‍ത്തും. 9 മണിക്ക് ഫാ. മാത്യൂസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ പ്രഭാത നമസ്കാരവും, വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. തുടര്‍ന്നു കാതോലിക്കാ ദിനാഘോഷങ്ങള്‍ നടക്കും. സഭയ്ക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍ ഉണ്ടായിരിക്കും. ഗായക സംഘം കാതോലിക്കാ മംഗളഗാനം ആലപിക്കും.

പി.സി വര്‍ഗീസ്, ഷിബു മാത്യൂസ്, റേച്ചല്‍ ജോസഫ്, ഏലിയാമ്മ പുന്നൂസ്, ഗ്രിഗറി ഡാനിയേല്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്കും.
ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍ അറിയിച്ചതാണിത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക