Image

ഫൊക്കാന വിമെന്‍സ് ഫോറംറീജണല്‍ കോര്‍ഡിനേറ്റേഴ്സിനെ തെരഞ്ഞുടുത്തു

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 05 April, 2019
ഫൊക്കാന വിമെന്‍സ് ഫോറംറീജണല്‍ കോര്‍ഡിനേറ്റേഴ്സിനെ തെരഞ്ഞുടുത്തു
വടക്കേ അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാന വിമെന്‍സ് ഫോറത്തിന്റെ
റീജണല്‍ കോര്‍ഡിനേറ്റേഴ്സിനെ തെരഞ്ഞുടുത്തു, റീനു ചെറിയാന്‍, കാലിഫോര്‍ണിയ, ജെസി റിന്‍സി, ചിക്കാഗോ; ഡെയ്‌സി തോമസ്, ന്യൂ യോര്‍ക്ക്: മേരി ഫിലിപ്പ്, ന്യൂ യോര്‍ക്ക്; മഞ്ജു മേനോന്‍, ടെക്‌സാസ്: ഷീല വര്‍ഗീസ്, ഫ്‌ലോറിഡ; ബ്രിജിറ്റ് ജോര്‍ജ്, പെണ്‍സല്‍വേനിയ; ജോളി ജോസഫ്, വാഷിങ്ങ്ടണ്‍; എല്‍സി വിതയത്തില്‍, ബോസ്റ്റണ്‍; ലിസ് കൊച്ചുമ്മന്‍, കാനഡ എന്നിവരെ തെരഞ്ഞെടുത്തതായി വിമെന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ലൈസി അലക്‌സ് അറിയിച്ചു.

ഫൊക്കാന അതിന്റെ ആരംഭ കാലം മുതല്‍ അനുവര്‍ത്തിച്ചുവന്ന സ്ത്രീപുരുഷ സമത്വം എല്ലാ മലയാളി സംഘടനകല്ക്കും വലിയ മാതൃക ആയിരുന്നു . ഫൊക്കാനയുടെ തുടക്കം മുതല്‍ വനിതകള്‍ക്ക് നല്കിവരുന്ന പ്രാധാന്യം വളരെ വലുതാണ്.ഫോക്കനയിലൂടെ വളര്‍ന്ന് വന്ന പല വനിതകളും അമേരിക്കന്‍ രാഷ്ട്രീയ പദവികളിലും മറ്റും ശോഭിക്കുന്നു.ഫൊക്കാന വിമെന്‍സ് ഫോറം ചെയ്യുന്ന പ്രവര്‍ത്തികള്‍ ഇതിനു ഏറ്റവും വലിയ ഉദാഹരണമാണെന്ന് വിമെന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ലൈസി അലക്‌സ് അഭിപ്രായപ്പെട്ടു. ഒന്‍പത് റീജിയനുകളിലും വിമെന്‍സ് ഫോറത്തിന്റെ റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ പരമാവധി സഹായം സ്ത്രികളിലേക്കും, കുട്ടികളിലേക്കും എത്തിക്കുക എന്നതാണ് വിമെന്‍സ് ഫോറത്തിന്റെ ലക്ഷ്യം.


ലോകത്തുള്ള എല്ലാ സ്ത്രീകളും അടിസ്ഥാനപരമായി നേരിടുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്.അവയെല്ലാം പരിഹരിക്കാന്‍ ഒരു സംഘടനയ്ക്കും ആവില്ല പക്ഷെ അതിനായി എന്തെങ്കിലും തുടങ്ങിവയ്ക്കാന്‍ സാധിക്കണം .എല്ലാ രംഗത്തും സ്ത്രീയുടെ സംഘടിതമായ മുന്നേറ്റം ഉണ്ടാകുന്നുവെങ്കിലും രാഷ്ട്രീയ സാമുദായിക രംഗങ്ങളില്‍ ഒരു സ്ത്രീ മുന്നേറ്റവും കാണുന്നില്ല.അവിടെയാണ് ഫൊക്കാനയുടെ പ്രസക്തി.

ഫൊക്കാന വിമെന്‍സ് ഫോറത്തിന്റെ റീജണല്‍ കോര്‍ഡിനേറ്റേഴ്സിനെ തെരഞ്ഞുടുത്ത എല്ലാവര്‍ക്കും ഫൊക്കാനയുടെ ആശംസ അറിയിക്കുന്നതായി ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍ സെക്രട്ടറി ടോമി കോക്കാട്ട് , ട്രസ്റ്റി ബോഡ് ചെയര്‍ മാമ്മന്‍ സി ജേക്കബ് ട്രഷര്‍ സജിമോന്‍ ആന്റണി, എക്‌സിക്യൂട്ടീവ് കമ്മിറ്റിയും നാഷണല്‍ കമ്മിറ്റിയും അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക