Image

ഡ​ല്‍​ഹി​യി​ലെ എഎപി- കോ​ണ്‍​ഗ്ര​സ് സ​ഖ്യം അ​നിശ്ചി​ത​ത്വ​ത്തി​ല്‍

Published on 07 April, 2019
ഡ​ല്‍​ഹി​യി​ലെ എഎപി- കോ​ണ്‍​ഗ്ര​സ് സ​ഖ്യം അ​നിശ്ചി​ത​ത്വ​ത്തി​ല്‍
ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ കോ​ണ്‍​ഗ്ര​സ്-​ആം ആ​ദ്മി സ​ഖ്യം വീ​ണ്ടും അ​നി​ശ്ചി​ത​ത്വ​ത്തി​ല്‍. ഹ​രി​യാ​ന​യി​ലും പ​ഞ്ചാ​ബി​ലും സ​ഖ്യം വേ​ണ​മെ​ന്ന ആ​പ്പി​ന്‍റെ ആ​വ​ശ്യം കോ​ണ്‍​ഗ്ര​സ് ത​ള്ളി​യ​തോ​ടെ​യാ​ണ് ഡ​ല്‍​ഹി സ​ഖ്യം വീ​ണ്ടും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​ത്. ശ​നി​യാ​ഴ്ച ഡി​പി​സി​സി അ​ധ്യ​ക്ഷ ഷീ​ല ദീ​ക്ഷി​ത്, എ​ഐ​സി​സി ഭാ​ര​വാ​ഹി പി​.സി ചാ​ക്കോ തു​ട​ങ്ങി​യ​വ​ര്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു.

ഈ ​ച​ര്‍​ച്ച​ക​ള്‍​ക്കു പി​ന്നാ​ലെ​യാ​ണ് കോ​ണ്‍​ഗ്ര​സ് ആം ​ആ​ദ്മി​യു​ടെ ആ​വ​ശ്യം ത​ള്ളി​യ​ത്. പ​ഞ്ചാ​ബി​ലും, ഹ​രി​യാ​ന​യി​ലും സ​ഖ്യം സാ​ധ്യ​മ​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​പ്പി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.രാ​ഹു​ലാ​യി​രി​ക്കും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്തി​മ തീ​രു​മാ​നം കൈ​ക്കൊ​ള്ളു​ക​യെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം പി.​സി.​ചാ​ക്കോ പ​റ​ഞ്ഞി​രു​ന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക