Image

മുസ്ലീംലീഗ് എന്നും മുന്നണി സംവിധാനത്തില്‍ തുടരുമെന്ന് കരുതേണ്ടെന്ന്

Published on 21 April, 2012
മുസ്ലീംലീഗ് എന്നും മുന്നണി സംവിധാനത്തില്‍ തുടരുമെന്ന്  കരുതേണ്ടെന്ന്
എല്ലാ അപമാനങ്ങളും അധിക്ഷേപങ്ങളും സഹിച്ച് മുസ്ലീംലീഗ് എന്നും മുന്നണി സംവിധാനത്തില്‍ തുടരുമെന്ന് ആരും കരുതേണ്ടെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു. മുസ്ലീംലീഗ് ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിരവധി വിട്ടുവീഴ്ചകള്‍ ചെയ്തവരാണ് മുസ്ലീംലീഗ്. ലീഗ് വിട്ടുവീഴ്ച ചെയ്തതു കൊണ്ടു മാത്രമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ യാഥാര്‍ഥ്യമായത്. ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയാക്കിയത് ലീഗിന്റെ വിട്ടുവീഴ്ച തന്നെയാണ്. സര്‍ക്കാര്‍ രൂപവത്കരണം അനിശ്ചിതത്വത്തിലായ സമയത്ത് മറ്റു പാര്‍ട്ടികള്‍ മന്ത്രിസ്ഥാനത്തിനും സ്പീക്കര്‍ സ്ഥാനത്തിനും ചീഫ് വിപ്പ് സ്ഥാനത്തിനും വേണ്ടിയുള്ള വാദകോലാഹലങ്ങളില്‍ മുഴുകിക്കഴിഞ്ഞപ്പോള്‍ മുസ്ലീംലീഗ് ഇതിലൊന്നും ഇടപെടാതെ ഈ ബഹളങ്ങളില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു.
എന്നാല്‍ ഇത് പാര്‍ട്ടിയുടെ കഴിവുകേടായി വ്യാഖ്യാനിക്കപ്പെടുകയാണുണ്ടായത്. പിന്നീട് പാര്‍ട്ടി ന്യായമായ അവകാശം ചോദിച്ചപ്പോള്‍ അതിനെതിരെ വിമര്‍ശവുമായി ആളുകള്‍ രംഗത്തുവരികയാണ്.

ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കായി ആരും പെരുന്നയിലേയ്ക്ക് വരേണ്ടെന്ന എന്‍ .എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ പ്രസ്താവനയെയും മജീദ് രൂക്ഷമയി വിമര്‍ശിച്ചു. അങ്ങനെ ആരെയും ചെന്നു കാണാന്‍ ലീഗ് തീരുമാനിച്ചിട്ടില്ല. ലീഗ് അത്രയും ചെറുതായിട്ടില്ല-മജീദ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക