Image

അവന്റ് ടാക്‌സ് തൊടുപുഴയില്‍ എന്‍.ആര്‍.ഐ. സര്‍വീസ് ആരംഭിക്കുന്നു

പി. സി. മാത്യു Published on 08 April, 2019
അവന്റ് ടാക്‌സ് തൊടുപുഴയില്‍ എന്‍.ആര്‍.ഐ. സര്‍വീസ് ആരംഭിക്കുന്നു
ഡാളസ്: ടെക്‌സാസിലെ പ്രമുഖ ടാക്‌സ്  കണ്‍സള്‍ട്ടന്‍സി കമ്പനിയായ അവന്‍റ് ടാക്‌സ് തൊടുപുഴയിലുള്ള പൂത്തിരി ടവറില്‍ പുതിയ ശാഖ ആരംഭിക്കുന്നതായി കമ്പനിയുടെ കേരളത്തിലെ മാനേജിങ് ഡിറക്ടറും ഫൗണ്ടറും കൂടിയായ സി. എ. മൈക്കിള്‍ അറിയിച്ചു.  ഈ വരുന്ന ഏപ്രില്‍ പതിമൂന്നിന് കൃത്യം പത്തുമണിയോടെ തൊടുപുഴയുടെ കിരീടം വെക്കാത്ത രാജാവ് ശ്രീ പി. ജെ. ജോസഫ് എം. എല്‍. എ. ഉത്ഘാടന കര്‍മം നിര്‍വഹിക്കും.  ചടങ്ങില്‍ പ്രൊഫ. ജെസ്സി ആന്‍റണി (തൊടുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍, മാര്‍ട്ടില്‍ മാത്യു (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇളംദേശം ) മുതലായവര്‍ പങ്കെടുക്കും .

റ്റെക്‌സസിലെ അറിയപ്പെടുന്ന നഗരമായ ഡാലസിലുള്ള  ഹെഡ് ഓഫീസ് കൂടാതെ ഹൂസ്റ്റണ്‍, മെക്കല്ലന്‍, ഓസ്റ്റിന്‍, മുതലായ സ്ഥലങ്ങളിലും ബിസിനസ്സ് ശാഖകള്‍ പ്രവര്‍ത്തിച്ചു വരുന്നു.  ഇന്ത്യയില്‍ അഹ്മദ്ബാദിലും സജീവമായി എന്‍. ആര്‍. ഐ  സര്‍വിസുകള്‍ നടത്തി വരുന്നതായി അമേരിക്കയിലെ കമ്പനിയുടെ ഫൗണ്ടര്‍ കൂടിയായ ഫ്രിക്‌സ് മോന്‍ മൈക്കിള്‍ അറിയിച്ചു. പാറ്റ്‌ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബിസിനസ്സ് മാനേജ്‌മെന്റില്‍ നിന്നും എം. ബി. എ. എടുത്ത ശേഷം രണ്ടായിരത്തഞ്ചില്‍ അമേരിക്കയില്‍ ചിക്കാഗോയിലെത്തിയ ഫ്രിക്‌സ് മോന്‍ മൈക്കിള്‍ തന്റെ സ്വപ്രയക്‌നത്താലാണ് അവന്റ ടാക്‌സിനു രൂപം കൊടുത്തത്. ടാക്‌സ് സര്‍വീസിനു പുറമെ തന്റെ ക്ലൈന്റ്‌സിന് ലീഗല്‍ സര്‍വീസ്, എന്‍. ആര്‍. ഐ. സര്‍വീസ് മുതലായവയും കൊടുക്കണമെന്നുള്ള വീക്ഷണമാണ് തെന്നെ കമ്പനിയുടെ രൂപീകരണത്തിനും വിപുലീകരണത്തിനും പ്രേരിപ്പച്ചതെന്നു ഒരു ചോദ്യത്തിന് മറുപടിയായി ഫ്രിക്‌സ് മോന്‍ പ്രതികരിച്ചു.  പുതുതായി ആരംഭിക്കുന്ന ബ്രാഞ്ച് കൂടാതെ ഇന്ത്യയില്‍ കൂടുതല്‍ ശാഖകള്‍ എന്‍. ആര്‍. ഐ  സര്‍വിസുകള്‍ ഉള്‍പ്പെടുത്തി സ്ഥാപിക്കും. തൊടുപുഴയില്‍ ഡയറക്ടര്‍ റെജിമോന്‍ എന്‍. സി. (സി. എ.), ഹരി പുരുഷോത്തമന്‍ (മാനേജര്‍) എന്നിവര്‍ ശാഖയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കും.

പാന്‍ കാര്‍ഡുകള്‍, ഓ. സി. ഐ. കാര്‍ഡുകള്‍, ടാക്‌സ് ഫയലിംഗ് ഫോര്‍ നോണ്‍ റസിഡന്റ് ഇന്ത്യന്‍സ്, ആധാര്‍ കാര്‍ഡുകള്‍, മുതലായ ലഭ്യമാക്കുന്ന സേവനങ്ങള്‍ക്കു പുറമെ മറ്റു സര്‍വീസുകളും ലഭിക്കുന്നു എന്നുള്ളത് അവന്റ ടാക്‌സിനെ പൊതു ജനങ്ങള്‍ക്കു കൂടുതല്‍ ജനകീയമാക്കുമെന്നു ഫ്രിക്‌സ്‌മോന്‍ പറഞ്ഞു.  ബന്ധപ്പെടുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കൊടുത്താതിരിക്കുന്ന നമ്പറുകളില്‍ വിളിക്കാവുന്നതാണ്.
Hari Purshothaman, Manager: 7012437258 or 7025470169

അവന്റ് ടാക്‌സ് തൊടുപുഴയില്‍ എന്‍.ആര്‍.ഐ. സര്‍വീസ് ആരംഭിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക