Image

വേള്‍ഡ് മലയാളി കൗണ്‍സില്‍, ന്യൂജേഴ്‌സി പ്രൊവിന്‍സ് ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

Published on 08 April, 2019
വേള്‍ഡ് മലയാളി കൗണ്‍സില്‍, ന്യൂജേഴ്‌സി പ്രൊവിന്‍സ് ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു
ന്യൂജേഴ്‌സി: വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രൊവിന്‍സ് ഏപ്രില്‍ 13 ശനിയാഴ്ച  സംഘടിപ്പിച്ചിരിക്കുന്ന ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

 ന്യൂജേഴ്‌സിയിലെ പ്രസിദ്ധമായ ങലേtuരവലി സ്‌പോര്‍ട്‌സ്  കോംപ്ലക്‌സ്  അങ്കണത്തിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.  ഉച്ച കഴിഞ്ഞു ഒരു മണി മുതല്‍ ഏഴു മണി വരെയാണ് പതിനാലു വയസ്സ് മുതല്‍ ഇരുപത്തിയഞ്ചു വയസു വരെയുള്ള കായികപ്രതിഭകള്‍  അണിനിരക്കുന്ന ബാസ്കറ്റ്ബാള്‍ ടൂര്‍ണമെന്റ് അരങ്ങേറുന്നത്  

ആരാധകര്‍ക്ക് ആവേശകരമായ മത്സരങ്ങള്‍ക്ക് വേദിയൊരുക്കി പന്ത്രണ്ടു ടീമുകളാണ്  ടൂര്‍ണമെന്‍റ്റില്‍ പങ്കെടുക്കുന്നത് .ടൂര്‍ണമെന്റ് വിജയിക്കള്‍ക്കായി ആകര്‍ഷകമായ ക്യാഷ് അവാര്‍ഡും , പുരസ്കാരങ്ങളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട് .

 വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രൊവിന്‍സ് യൂത്ത് ഫോറം പ്രസിഡന്റ് ബിനോ മാത്യു , സെക്രട്ടറി ഷൈജു ചെറിയാന്‍, ജോയിന്റ് സെക്രട്ടറി രവി കുമാര്‍ എന്നിവര്‍  നേതൃത്വം കൊടുക്കുന്ന ടൂര്‍ണമെന്റ്  അമേരിക്കയിലെ  വളര്‍ന്നു വരുന്ന പുതിയ തലമുറയ്ക്ക്  കായികപ്രതിഭകളെ വാര്‍ത്തെടുക്കുവാനും, യുവാക്കളുടെ സാമൂഹിക സാംസ്കാരിക കൂട്ടായ്മക്കും  വഴിതെളിക്കും എന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂ ജഴ്‌സി പ്രൊവിന്‍സ്  ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു

ന്യൂജേഴ്‌സി പ്രൊവിന്‍സ് യൂത്ത് ഫോറം പ്രസിഡന്റ് ബിനോ മാത്യു , സെക്രട്ടറി ഷൈജു ചെറിയാന്‍, ജോയിന്റ് സെക്രട്ടറി രവി കുമാര്‍ എന്നിവരോടൊപ്പം ന്യൂജേഴ്‌സി പ്രൊവിന്‍സ് ചെയര്‍മാന്‍ ഡോ ഗോപിനാഥന്‍ നായര്‍, പ്രസിഡന്റ് പിന്റോ കണ്ണമ്പിള്ളില്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ഷീല ശ്രീകുമാര്‍, സെക്രട്ടറി വിദ്യ കിഷോര്‍, ട്രഷറര്‍ ശോഭ ജേക്കബ് , വൈസ് പ്രസിഡന്റ് ജിനേഷ് തമ്പി, വൈസ് പ്രസിഡന്റ് ഫിലിപ്പ് മാരേട്ട്, ജോയിന്റ് സെക്രട്ടറി മിനി ചെറിയാന്‍, കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് രാജന്‍ ചീരന്‍, കള്‍ച്ചറല്‍ ഫോറം സെക്രട്ടറി ജേക്കബ് ജോസഫ്, വനിതാ ഫോറം പ്രസിഡന്റ് ഡോ ഷൈനി രാജു, വനിതാ ഫോറം സെക്രട്ടറി എലിസബത്ത് അമ്പിളി കുര്യന്‍, ഹെല്‍ത്ത് ഫോറം പ്രസിഡന്റ് ഡോ ഷിറാസ് യുസഫ്, ചാരിറ്റി ഫോറം പ്രസിഡന്റ് സോബിന്‍ ചാക്കോ, ചാരിറ്റി ഫോറം സെക്രട്ടറി ജിനു അലക്‌സ്, പ്രവാസി ഫോറം പ്രസിഡന്റ് സഞ്ജീവ് കുമാര്‍, അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ഡോ ജോര്‍ജ് ജേക്കബ്, അഡ്വൈസറി ബോര്‍ഡ് മെമ്പര്‍ സോമന്‍ ജോണ്‍ തോമസ്, ഡോ സോഫി വില്‍സന്‍ എന്നിവര്‍  ടൂര്‍ണമെന്റ് വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു

 എം സി സേവ്യര്‍ ടൂര്‍ണമെന്റ് ഡയറക്ടറും , സാബു ജോസഫ്  ടൂര്‍ണമെന്റ് അഡ്വൈസറും ആയി പ്രവര്‍ത്തിച്ചു വരുന്നു.

വാര്‍ത്ത :  ജിനേഷ് തമ്പി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക