Image

പെണ്‍കുട്ടി വീടിന്റെ ശാപമെന്ന് വിശ്വാസം; കാളികാവില്‍ മൂന്നുവയസുകാരിയെ പട്ടിണിക്കിട്ടതും തല്ലി ചതച്ചതും അന്ധവിശ്വാസത്തിന്റെ പേരില്‍

Published on 09 April, 2019
പെണ്‍കുട്ടി വീടിന്റെ ശാപമെന്ന് വിശ്വാസം; കാളികാവില്‍ മൂന്നുവയസുകാരിയെ പട്ടിണിക്കിട്ടതും തല്ലി ചതച്ചതും അന്ധവിശ്വാസത്തിന്റെ പേരില്‍

മലപ്പുറം: മലപ്പുറം വണ്ടൂരിന് സമീപം കാളികാവില്‍ മൂന്ന് വയസ്സുകാരിയെ മുത്തശ്ശിയും ബന്ധുക്കളും ക്രൂരമായി ഉപദ്രവിച്ചതും പട്ടിണിക്കിട്ടതും അന്ധവിശ്വാസത്തിന്റെ പേരിലെന്ന് സൂചന. ഈ പെണ്‍കുട്ടി കുടുംബത്തിന്റെ ശാപമാണെന്നു ഏതോ സിദ്ധന്‍ പറഞ്ഞു വിശ്വസിപ്പിച്ചതിന്റെ പുറത്തായിരുന്നു മുത്തശ്ശിയും ബന്ധുക്കളും കണ്ണില്ലാത്ത ക്രൂരതയ്ക്ക് കുട്ടിയെ ഇരയാക്കിയത്. കുട്ടിക്ക് ഭക്ഷണം പോലും നല്‍കാതെ ഇരുട്ടുമുറിയില്‍ അടച്ചിട്ടെന്നും ദിവസങ്ങളോളം മര്‍ദ്ദനത്തിന് ഇരയാക്കിയെന്നുമാണ് സൂചനകള്‍.

നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന്, അന്ധവിശ്വാസത്തിന്റെ പേരില്‍ ചികിത്സ നിഷേധിക്കുകയും പട്ടിണിക്കിടുകയും ചെയ്ത നാല് കുട്ടികളെയും അമ്മയേയും കഴിഞ്ഞദിവസമാണ് ചൈല്‍ഡ് ലൈന്‍ രക്ഷപ്പെടുത്തിയത്. സംരക്ഷണ കേന്ദ്രത്തിലാക്കിയ കുട്ടിയെ ഏറ്റെടുക്കാന്‍ കുടുംബവും വിസമ്മതിച്ചതോടെ കുട്ടി ചൈല്‍ഡ്‌ലൈന്റെ ഭാഗമാകും. ബാക്കി മൂന്നുകുട്ടികളെയും ഇവരുടെ മാതാവിനെയും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കുടുംബം അറിയിച്ചിട്ടുണ്ട്. സാമ്ബത്തിക പരാധീനതയാണ് കുടുംബം കുട്ടിയെ ഏറ്റെടുക്കാന്‍ വിസമ്മതിക്കുന്നതിന് കാരണമായി കുടുംബം പറയുന്നത്.

എന്നാല്‍, കുട്ടി ശാപമാണെന്ന അന്ധവിശ്വാസമാണ് കുടുംബത്തിന്റെ വിമുഖതയ്ക്ക് പിന്നിലെന്നാണ് സൂചന. കുട്ടികളുടെ മുത്തശ്ശിയാണ് അന്ധവിശ്വാസത്തിന്റെ പേരില്‍ മറ്റ് കുട്ടികള്‍ക്കും ചികിത്സ നിഷേധിക്കുകയും കുഞ്ഞുങ്ങളോട് ക്രൂരത കാണിക്കുകയും ചെയ്യുന്നത്.

ഇതിനിടെ, മതിയായ ഭക്ഷണമോ പോഷകാഹാരമോ കിട്ടാതെ മൂന്നുവയസ്സുകാരിയുടെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. പോഷകാഹാരക്കുറവ് മൂലം വാരിയെല്ലുകള്‍ പുറത്തേക്ക് ഉന്തി, കാലുകള്‍ വളഞ്ഞ നിലയിലായിരുന്നു കുഞ്ഞിന്റെ രൂപം. നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതിനെ തുടന്നാണ് ചൈല്‍ഡ്‌ലൈന്‍ വിവരമറിഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക