ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പകരം ചോദിക്കാന്‍
ബിജെപി ഇറങ്ങുന്നു. ഇത്തവണ പഴയ നേതാക്കളെയൊക്കെ രംഗത്തിറക്കാനാണ് തീരുമാനം. പ്രധാന
ദൗത്യം ദിഗ്വിജയ് സിംഗിന്റെ തോല്‍വി ഉറപ്പിക്കലാണ്. സംസ്ഥാനത്ത് നഷ്ടപ്പെട്ട
മോദി തരംഗം തിരിച്ചുകൊണ്ടുവരിക എന്നതാണ് മറ്റൊരു ലക്ഷ്യം.
തീവ്ര ഹിന്ദുത്വ
നേതാക്കളെല്ലാം ഇതിനായി കളത്തില്‍ ഇറങ്ങുന്നുണ്ട്. അതേസമയം മുന്‍ മുഖ്യമന്ത്രി
ശിവരാജ് സിംഗ് ചൗഹാന്, ഉമാ ഭാരതി, പ്രജ്ഞാ താക്കൂര്‍ എന്നിവരെല്ലാം ബിജെപിക്കായി
ഇത്തവണ ഇറങ്ങുന്നുണ്ട്. മുഖ്യമന്ത്രി കമല്‍നാഥിനെ ലക്ഷ്യമിട്ടാണ് പ്രധാന
നീക്കങ്ങളെല്ലാം നടക്കുന്നത്. അദ്ദേഹത്തെ അഴിമതിക്കാരനായി കാണിച്ച് വലിയ
നേട്ടമുണ്ടാക്കാനാണ് ബിജെപിയുടെ നീക്കം. കഴിഞ്ഞ തവണത്തെ ഫലം ഇത്തവണ
ആവര്‍ത്തിക്കണമെന്നാണ് നിര്‍ദേശം.