Image

പ്രശസ്‌ത സിനിമാ നിര്‍മാതാവ്‌ നവോദയ അപ്പച്ചന്‍ അന്തരിച്ചു

Published on 23 April, 2012
പ്രശസ്‌ത സിനിമാ നിര്‍മാതാവ്‌ നവോദയ അപ്പച്ചന്‍ അന്തരിച്ചു
കൊച്ചി: പ്രശസ്‌ത സിനിമാ നിര്‍മാതാവ്‌ നവോദയ അപ്പച്ചന്‍ (81) അന്തരിച്ചു. ഇന്ന്‌ വൈകുന്നേരം 6.40-ന്‌ കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു.

ഉദയാ സ്റ്റുഡിയോ ഉടമയുമയും പ്രശസ്‌ത സിനിമാ നിര്‍മാതാവുമായിരുന്ന കുഞ്ചാക്കോയുടെ ഇളയ സഹോദരനാണ്‌. കുഞ്ചാക്കോയുടെ സഹായിയായാണ്‌ സിനിമാ നിര്‍മാണരംഗത്ത്‌ എത്തിയത്‌. തുടര്‍ന്ന്‌ നവോദയ എന്ന പേരില്‍ സ്വന്തം ബാനറില്‍ നിരവധി സിനിമകള്‍ നിര്‍മിച്ചു.

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍(ഫാസില്‍), ചാണക്യന്‍(ടി.കെ.രാജീവ്‌കുമാര്‍), ഒന്നു മുതല്‍ പൂജ്യം വരെ(രഘുനാഥ്‌ പലേരി) തുടങ്ങിയ പുതുമുഖ സംവിധായക ചിത്രങ്ങളുടെ നിര്‍മ്മാതാവിയിരുന്നു.

കഴിഞ്ഞ ഒന്നര പതിറ്റാണ്‌ടായി സിനിമാ നിര്‍മാണ രംഗത്തു നിന്ന്‌ മാറി നില്‍ക്കുകയായിരുന്നു മലയാളത്തിലെ ആദ്യത്തെ സിനിമാസ്‌കോപ്പ്‌ ചിത്രം(തച്ചോളി അമ്പു), ആദ്യ 70എംഎം ചിത്രം(പടയോട്ടം) തുടങ്ങിയവ നിര്‍മിച്ചതും നവോദയ അപ്പച്ചനായിരുന്നു. `മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' എന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ ത്രി ഡി സിനിമയുടെ നിര്‍മാതാവായിരുന്നു. വീണ്ടും സിനിമാ നിര്‍മ്മാണ രംഗത്തേക്ക്‌ കടന്നുവരാനിരിക്കവെയാണ്‌ അന്ത്യം.
പ്രശസ്‌ത സിനിമാ നിര്‍മാതാവ്‌ നവോദയ അപ്പച്ചന്‍ അന്തരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക