Image

പ്രൊഫ. ടി.ജെ.ചന്ദ്രചൂഡന്‍ ആര്‍.എസ്‌.പി. ദേശീയ ജനറല്‍ സെക്രട്ടറി

Published on 23 April, 2012
പ്രൊഫ. ടി.ജെ.ചന്ദ്രചൂഡന്‍ ആര്‍.എസ്‌.പി. ദേശീയ ജനറല്‍ സെക്രട്ടറി
കൊല്‍ക്കത്ത: പ്രൊഫ. ടി.ജെ.ചന്ദ്രചൂഡനെ ആര്‍.എസ്‌.പി. ദേശീയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ബംഗാളില്‍ നടന്ന പത്തൊമ്പതാം ദേശീയ സമ്മേളനത്തിലാണ്‌ ചന്ദ്രചൂഡനെ ജനറല്‍ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തത്‌.

നിലവിലെ അംഗങ്ങളായ സംസ്ഥാന സെക്രട്ടറി എ.എ.അസീസ്‌, മുന്‍ സംസ്ഥാന സെക്രട്ടറി വി.പി.രാമകൃഷ്‌ണപിള്ള, മുന്‍മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍ എന്നിവര്‍ 49 അംഗ പുതിയ ദേശീയ സമിതിയിയില്‍ തുടരും.ബംഗാളിലെ ആലിപൂര്‍ദ്വാറില്‍ നടക്കുന്ന സമ്മേളനം ഇന്ന്‌ സമാപിക്കും. മുന്‍ ജനറല്‍ സെക്രട്ടറി കെ.പങ്കജാക്ഷന്‍, ബംഗാള്‍ മുന്‍ സംസ്ഥാന സെക്രട്ടറി ദേവപ്രതാപ്‌ ബന്ദോപാധ്യായ എന്നിവരെ പ്രത്യേക ക്ഷണിതാക്കളാക്കി. വി.പി.രാമകൃഷ്‌ണപിള്ള ദേശീയ സമ്മേളനത്തില്‍ പങ്കെടുത്തില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക