Image

ശ്രീലങ്കന്‍ സ്ഫോടനത്തിന് പിന്നിലുള്ള 13 പേര്‍ പിടിയില്‍; മരണസംഖ്യ 290 കടന്നു

കല Published on 22 April, 2019
ശ്രീലങ്കന്‍ സ്ഫോടനത്തിന് പിന്നിലുള്ള 13 പേര്‍ പിടിയില്‍; മരണസംഖ്യ 290 കടന്നു

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയെ കണ്ണീരില്‍ കുതിര്‍ത്ത സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് ശ്രീലങ്ക തലസ്ഥാനമായ കൊളംബോയിലെ രണ്ടിടങ്ങളില്‍ നിന്ന് 13 പേര്‍ അറസ്റ്റിലായി. ശ്രീലങ്കന്‍ സ്വദേശികളാണ് പിടിയിലായവരെല്ലാം. എന്നാല്‍ അക്രമങ്ങള്‍ക്ക് പിന്നില്‍ വിദേശ ബന്ധമുണ്ടോയെന്ന് പരിശോധിക്കുകയാണെന്നു പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ പറഞ്ഞു. 
സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 290 കടന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അഞ്ചൂറോളം പേര്‍ക്ക് സാരമായ പരിക്കുണ്ട്. മരിച്ചവരില്‍ ഒരു കാസര്‍കോട് സ്വദേശിനിയുമുണ്ട്. പി.എസ് റസീനയാണ് കൊളംബോ ഷംഗ്രീലാ ഹോട്ടലിലെ സ്ഫോടനത്തില്‍ മരണപ്പെട്ടത്. 
എല്‍.ടി.ടി കാലത്തെ ആഭ്യന്തര സംഘര്‍ഷത്തിന് ശേഷം ശ്രീലങ്കയിലുണ്ടായ ഏറ്റവും വലിയ കൂട്ടക്കൊലയാണിത്. അതേ സമയം ശ്രീലങ്കയില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. എന്നുവരെ നിരോധനാജ്ഞ തുടരുമെന്ന് തീര്‍ച്ചയായിട്ടില്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക