ആന്റണിയുടെ റോഡ് ഷോ തടഞ്ഞ സംഭവം മര്യാദകേടെന്ന് ശശി തരൂര്‍
Published on 22 April, 2019
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ എ കെ
ആന്റണിയുടെ റോഡ് ഷോ തടഞ്ഞ സംഭവം എല്‍ ഡിഎഫിന്റേത് മര്യാദ കേടെന്ന് യുഡിഎഫ്
സ്ഥാനാര്‍ത്ഥി ശശി തരൂര്‍ . കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ വോട്ടെടുപ്പ്
തടസപ്പെടുത്താന്‍ സാധ്യതയുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷനും പൊലീസും ജാഗ്രത
പാലിക്കണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു.
കൊട്ടിക്കലാശം
നടക്കുന്നതിനിടെയാണ് എകെ ആന്റണിയും ശശി തരൂരും സഞ്ചരിച്ച പ്രചാരണ വാഹനം വേളിയില്‍
തടഞ്ഞത്. എന്നാല്‍ റോഡ് ഷോ ആരും തടഞ്ഞില്ലെന്നായിരുന്നു ഇടത് സ്ഥാനാര്‍ത്ഥി സി
ദിവാകരന്റെ പ്രതികരണം. യുഡിഎഫ് നടത്തുന്നത് നുണപ്രചാരണമാണ്. ഇതൊന്നും
തിരിച്ചടിയാവില്ലെന്നും സി ദിവാകരന് പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല